'ബ്രിട്ടീഷ് കള്‍ച്ചറിന്' മോദിയുടെ ചെക്ക്... ഇത്തവണ ബജറ്റ് നേരത്തേ, ജനുവരി 31ന്?
ദില്ലി: ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള ബജറ്റ് അവതരണത്തിന്റെ സമയം നരേന്ദ്ര മോദി സര്‍ക്കാര്‍ മാറ്റിപ്പിടിക്കാന്‍ ഒരുങ്ങുന്നു. ജനുവരി 31നായിരിക്കും അടുത്ത വര്‍ഷം മുതല്‍ ബജറ്റ് അവതരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കലണ്ടര്‍ ഇയര്‍ തുടങ്ങുന്ന ജനുവരിയില്‍ ബജറ്റ് അവതരിപ്പിക്കാനുള്ള സാധ്യതകള്‍ മോദി സര്‍ക്കാര്‍ ആരാഞ്ഞ് വരികയാണ് എന്ന് ദില്ലിയില്‍ നിന്നുള്ള സൂചനകള്‍ പറയുന്നു.
കാലങ്ങളായി ബജറ്റ് അവതരിപ്പിക്കാറുള്ളത് ഫെബ്രുവരി മാസത്തിലാണ്. ഇത്തവണ ബജറ്റ് ജനുവരി അവസാനത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ബജറ്റ് അവതരിപ്പിക്കാന്‍ വേണ്ടി പ്രത്യേകിച്ച് ഏതെങ്കിലും ഒരു ദിവസം ഭരണഘടനയും മുന്നോട്ട് വെക്കുന്നില്ല. ബജറ്റ് നടപടികളില്‍ സമൂല മാറ്റമാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ പരിശോധിക്കുന്നത്.

വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക റെയില്‍വേ ബജറ്റ് ഉണ്ടാകില്ലെന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 1ന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ രണ്ട് മാസത്തെ ചെലവുകള്‍ വോട്ട് ഓണ്‍ അക്കൗണ്ട് വഴിയാണ് പാസാക്കി എടുക്കാറുള്ളത്. കേന്ദ്ര ബജറ്റ് ജനുവരിയില്‍ തന്നെ അവതരിപ്പിച്ചാല്‍ വോട്ട് ഓണ്‍ അക്കൗണ്ട് ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
92 വര്‍ഷത്തെ കീഴ് വഴക്കം അവസാനിപ്പിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ ബജറ്റ് പൊതു ബജറ്റിന് കീഴില്‍ കൊണ്ടുവരുന്നത്. റെയില്‍വേ ബജറ്റ് പൊതുബജറ്റിന്റെ കീഴിലാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ധനമന്ത്രി തന്നെയാണ് അരുണ്‍ ജെയ്റ്റ്ലിക്ക് കത്തയച്ചത്. പൊതു ബജറ്റിന് കീഴിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പഠിക്കുന്നതിന് വേണ്ട് ധനവകാര്യ വകുപ്പ് അഞ്ചംഗ സംഘത്തെ നിയോഗിച്ചിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications