Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവി തലമുറയെ നയിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍; രാജ്യത്തിന്റെ വളര്‍ച്ചക്കും തൊഴിലില്ലായ്മ നേരിടാനും!!

ദില്ലി: ഭാവി ഇന്ത്യയെ നയിക്കാന്‍ പര്യാപ്തമായ സംരഭങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്റ്റാര്‍ട്ട് അപ്പുകള്‍. രാജ്യം നേരിടുന്ന രൂക്ഷമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുന്നു. ജനസംഖ്യയില്‍ വലിയൊരു വിഭാഗം നേരിടുന്ന തൊഴിലില്ലായ്മ, ക്രിയാത്മകമായി നേരിടാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയും. അടിസ്ഥാന സൗകര്യ വികസനവും ഒപ്പം പുതിയ സിറ്റികളുടെ വികസനത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ വലിയ തോതില്‍ സഹായകമാകുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുളള സാധ്യതകള്‍-

തൊഴിലില്ലായ്മയുടെ തോത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍ പുത്തന്‍ സംരഭങ്ങള്‍ അത്യാവശ്യമാണ്. സ്കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ക്ക് രാജ്യത്തിന്റെ ഭാവി കരുപ്പിടിപ്പിക്കാനും വലിയ മാറ്റങ്ങള്‍ വരുത്താനും കഴിയും എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍. ഗ്രാമീണ മേഖലക്കും കൂടി സഹായകമാകുന്ന പദ്ധതികളുടെ നടത്തിപ്പ് കണക്കിലെടുക്കുമ്പോഴും, ഈ പദ്ധതികള്‍ അവിടേക്കു കൂടി എത്തേണ്ടതിന്റെ ആവശ്യകത പരിഗണിക്കുമ്പോഴും.
ബജറ്റ് അവതരണത്തിനുളള ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമാകാന്‍ പോകുകയാണ്. രണ്ടു ദിവസങ്ങള്‍ക്കുളളില്‍ ബജറ്റ് പൊതുജനങ്ങള്‍ക്ക് മുന്നിലെത്തും. ആശാവഹമല്ല, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എന്നതും പരിഗണിക്കേണ്ട വിഷയമാണ്. കൂടാതെ, കടുത്ത തൊഴിലില്ലായ്മയും രാജ്യത്തിന്റെ ഭാവിക്കു മീതെ ചോദ്യ ചിഹ്നമായി നില്‍ക്കുന്നു.

എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടുളള ബജറ്റ് എന്ന കാഴ്ച്ചപ്പാട് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. കഴിഞ്ഞ, 5 ബജറ്റുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസിലാക്കാനാവും. നൈപുണ്യ ഇന്ത്യ, സ്മാര്‍ട്ട് സിറ്റികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യ വികസനം, പുതിയ നഗരങ്ങളുടെ വികസനം എന്നിവക്ക് ഊന്നല്‍ ബജറ്റില്‍ കൊടുത്തിരുന്നു. ഇതേ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ നിരവധി രൂക്ഷമായ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം സര്‍ക്കാരിന് കണ്ടെത്താനാവും.

 നൈപുണ്യ ഇന്ത്യയ്ക്ക്

നൈപുണ്യ ഇന്ത്യയ്ക്ക്

നൈപുണ്യ ഇന്ത്യക്കായി സംരംഭങ്ങള്‍- സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി ഇക്കഴിഞ്ഞ ജൂണ്‍ 26 ന് ഒരു കണക്ക് പുറത്തു വിട്ടിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.04% എന്ന അപകടകരമായ അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നതാണ് കണക്ക്. തീര്‍ച്ചയായും വേഗത്തില്‍ പരിഗണിക്കപ്പെടേണ്ട വിഷയമാണ് ഇത്. ഉന്നത വിദ്യാഭ്യാസ രംഗം, നൈപുണ്യ ശേഷി ഉളളതാവണം എന്നതാണ് പ്രധാനമായി പറയേണ്ട കാര്യം. അത്തരത്തിലുളള വിദ്യാഭ്യസ സംസ്‌ക്കാരം വാര്‍ത്തെടുക്കണം. ഉന്നത വിദ്യാഭ്യാസം ലഭിച്ചവര്‍ പോലും തൊഴില്‍ നൈപുണ്യം ഉളളവരല്ല എന്നതാണ് ഇന്ത്യയിലെ നിലവിലെ സാഹചര്യം. സ്‌ക്കില്‍ ഗ്യാപ്പെന്ന ഈ അവസ്ഥക്ക പരിഹാരമായി വലിയ മൂലധന നിക്ഷേപം നടത്താന്‍ സര്‍ക്കാരിനും പരിമിതികളുണ്ട് എന്നും ഓര്‍ക്കണം. ദീര്‍ഘകാല പ്രക്രിയ ആണെങ്കില്‍ പോലും ചില കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്ത് പരിഹരിക്കാവുന്ന പോരായ്മയാണ് വിദ്യാഭ്യാസ നൈപുണ്യക്കുറവ്. ഫിന്‍ടെക്ക, ഐ.ടി, ഇവി കള്‍, ഇലക്ട്രാണിക്ക് അസംബ്‌ളിംഗ്, ഓര്‍ഗനെനസ്ഡ് റീട്ടെയില്‍ തുടങ്ങിയ മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ ആസൂത്രണം നടത്തിയാല്‍ ശ്രമം മികച്ച ഫലം നല്‍കും. ഇപ്പോള്‍ തുടക്കമിട്ടാല്‍ 2030 കാലയളവില്‍ ഇന്ത്യന്‍ യുവത്വം ലോകത്തെ ഏറ്റവും മികച്ച ക്രീയാത്മകമായ തൊഴില്‍ ശക്തിയായി മാറും..

 അടിസ്ഥാന വികസനത്തിന് സ്റ്റാര്‍ട്ടപ്പുകള്‍-

അടിസ്ഥാന വികസനത്തിന് സ്റ്റാര്‍ട്ടപ്പുകള്‍-


അടിസ്ഥാന വികസനത്തിന് സ്റ്റാര്‍ട്ടപ്പുകള്‍- അടിസ്ഥാന സൗകര്യ വികസനമാണ് ഏതൊരു രാജ്യത്തിന്റെയും നട്ടെല്ല. ഏതാണ്ട് 4.56 ലക്ഷം കോടി രൂപ, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2019-20 ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. റെയില്‍വെക്ക് 1,58,658 കോടിയും റോഡു വികസനത്തിനായി 83,015.97 കോടിയും ഷിപ്പിംഗ് മേഖലക്ക് 1,902.56 കോടിയും വ്യോമ മേഖലക്ക് 4,500 കോടിയും വകയിരുത്തുമെന്നാണ് പ്രതീക്ഷ. ഊര്‍ജ്ജ, അടിസ്ഥാന വികസന കമ്പനികള്‍ പാപ്പരായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍, അടിസ്ഥാന സൗകര്യ വികസനത്തിനായി പണം മുടക്കുന്നത് ആശാവഹമാണ്. എങ്കിലും ഓര്‍ക്കേണ്ടതും കണ്ടെത്തേണ്ടതുമായ കാര്യം എങ്ങനെ ഈ കമ്പിനികള്‍ നഷ്ടത്തിലായി എന്നകാര്യമാണ്. അടിസ്ഥാന വികസനത്തിന്‍ ന്യൂജനറേഷന്‍ കമ്പിനികള്‍ ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപിക്കാനും അവലോകനം ചെയ്യാനും ക്രീയാത്മകമായ ഇടപെടലുകള്‍ക്കും കഴിവുണ്ട്.

ഡിജിറ്റല്‍ ഇന്ത്യക്കായി സ്റ്റാര്‍ട്ടപ്പുകള്‍-

ഡിജിറ്റല്‍ ഇന്ത്യക്കായി സ്റ്റാര്‍ട്ടപ്പുകള്‍-


ഡിജിറ്റല്‍ ഇന്ത്യയുടെ വിജയം കണക്കിലെടുക്കുമ്പോള്‍ സാമ്പത്തിക സംവിധാനം കൂടുതല്‍ ഡിജിറ്റല്‍ ആക്കേണ്ടതാണ്. ഇത്തരത്തില്‍ അടിസ്ഥാന വികസന നിക്ഷേപത്തിലൂടെ ഡിജിറ്റല്‍ അറിവ് മെച്ചപ്പെടുന്നു. ഡിജിറ്റല്‍ ഇടപാടുകളിലൂടെ സാമ്പത്തികമായി ശാക്തികരിക്കപ്പെട്ട ഒരു സാമ്പത്തിക വ്യവസ്ഥ രാജ്യത്ത കൊണ്ടു വരാന്‍ കഴിയും. വലിയ നേട്ടങ്ങളാണ് ഡിജിറ്റല്‍ ഇന്ത്യയിലൂടെയും സ്‌ക്കില്‍ ഇന്ത്യയിലൂടെയും സാധ്യമാകുന്നത്. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പറ്റിയ സമയമാണ് ബജറ്റ്. പണരഹിത സമൂഹം എന്ന ആശയം എല്ലാവരിലും എത്തിക്കേണ്ടതാണ്. സര്‍ക്കാര്‍ കാര്യമായ ശ്രദധ പുലര്‍ത്തണം. ഗ്രാമിണ മേഖലയിലും ഡിജിറ്റല്‍ രംഗത്തെ മാറ്റങ്ങള്‍ എത്തണം. ഹൈ സ്പീഡ് ഒപ്റ്റിക്ക് ഫൈബര്‍ നെറ്റ്‌വര്‍ക്കുകള്‍ , വൈ ഫൈ സ്‌പോട്ടുകള്‍ എന്നിവയിലൂടെ ഇത് സാധ്യമാക്കാം. ആധാര്‍, ഇ കെ.വൈ.സി എന്നിവ ആദ്യകാല മോദി സര്‍ക്കാരിന്റെ വിജയ ഘടകങ്ങില്‍ പ്രധാനപ്പെട്ടവ ആയിരുന്നു. ഇത്തരം പുത്തന്‍ രീതികള്‍ ഇനിയും സാധ്യമാക്കണം. ചടുലമായതും ഉത്തരവാദിത്വം ഉളളതും, സാധാരണക്കാരനെ മുന്നില്‍ കണ്ടു കൊണ്ടുളളതുമാവും പുതിയ ബജറ്റെന്ന് നമുക്ക് പ്രതീക്ഷ വെക്കാം.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+