• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്ര ബജറ്റ്: ഇന്ത്യന്‍ റെയില്‍വേയില്‍ നിര്‍മ്മലാ സീതാരാമന്‍ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങള്‍

  • By Desk

ദില്ലി: കേന്ദ്ര ബജറ്റില്‍ റെയില്‍വെക്ക് പ്രത്യേക പരിഗണനയാണ് ലഭിക്കാറുളളത്. ഇത്തവണയും അതുതന്നെ പ്രതീക്ഷിക്കാം. 14 ലക്ഷം ജീവനക്കാരുളള റെയില്‍വെ വകുപ്പിന്റെ സമഗ്ര വികസനത്തിനായി ശ്രദ്ധ പതിപ്പിക്കേണ്ടത് ആവശ്യമാണ് . പ്രധാനമായി മൂന്ന് മേഖലകളില്‍ പ്രത്യേക ശ്രദ്ധ റെയില്‍വെയുടെ വികസനത്തിനായി ആവശ്യമാണ്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലകള്‍ ഏതെല്ലാം?

ബിനോയ് കോടിയേരിക്ക് ഒളിവുജീവിതം അവസാനിപ്പിക്കാം... ആശ്വാസമായി മുന്‍കൂര്‍ ജാമ്യം; കര്‍ശന ഉപാധികൾ

സുരക്ഷ- ട്രെയിന്‍ അപകടങ്ങള്‍ രാജ്യത്ത് കൂടി വരുന്നത്, സുരക്ഷാ കാര്യങ്ങള്‍ ശക്തമാക്കണമെന്നതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റ് അവതരണത്തിനു ശേഷം 78 പേരാണ് വിവിധ ട്രെയിന്‍ അപകടങ്ങളില്‍ മരിച്ചത്. സുരക്ഷക്കായി മുന്‍കരുതലും പണവും ചിലവഴിക്കുമെന്ന് പ്രഖ്യാപിക്കപ്പെടുമ്പോഴും അപകടങ്ങള്‍ തുടരുന്നു. സുരക്ഷാ വീഴ്ചയാണ് കാരണം. 2020 ലെ കണക്കു പ്രകാരം, കാവല്‍ക്കാരില്ലാതെ 4,267 റെയില്‍വെ ക്രോസിംഗുകള്‍ രാജ്യത്തുണ്ട്. അടിയന്തര ശ്രദ്ധ വേണ്ട മേഖലയാണ് സുരക്ഷ.

 ട്രെയിന്‍ അപകടങ്ങള്‍

ട്രെയിന്‍ അപകടങ്ങള്‍

സുരക്ഷ-ട്രെയിന്‍ അപകടങ്ങള്‍ രാജ്യത്ത് കൂടി വരുന്നത്, സുരക്ഷാ കാര്യങ്ങള്‍ ശക്തമാക്കണമെന്നതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റ് അവതരണത്തിനു ശേഷം 78 പേരാണ് വിവിധ ട്രെയിന്‍ അപകടങ്ങളില്‍ മരിച്ചത്. സുരക്ഷക്കായി മുന്‍കരുതലും പണവും ചിലവഴിക്കുമെന്ന് പ്രഖ്യാപിക്കപ്പെടുമ്പോഴും അപകടങ്ങള്‍ തുടരുന്നു. സുരക്ഷാ വീഴ്ചയാണ് കാരണം. 2020 ലെ കണക്കു പ്രകാരം, കാവല്‍ക്കാരില്ലാതെ 4,267 റെയില്‍വെ ക്രോസിംഗുകള്‍ രാജ്യത്തുണ്ട്. അടിയന്തര ശ്രദ്ധ വേണ്ട മേഖലയാണ് സുരക്ഷ.

 റെയില്‍വേ വികസനം

റെയില്‍വേ വികസനം

വികസനം- ലോകത്തിലെ നാലാമത്തെ വലിയ ശ്യംഖലയാണ് ഇന്ത്യന്‍ റെയില്‍വെ. എന്നാല്‍, യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനക്ക്് സമാന്തരമായി വികസനം സാധ്യമായിട്ടില്ല. റെയില്‍വെ വിപുലീകരിക്കാനായിട്ടില്ല എന്നര്‍ത്ഥം. രാജ്യത്ത് പലയിടങ്ങളിലും റെയില്‍വെക്ക് സാന്നിധ്യം സാധ്യമായിട്ടില്ല. നിലവിലുളള സൗകര്യങ്ങള്‍ പര്യാപ്തമല്ല എന്നതും കുറവാണ്. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കെളളാനും കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്താനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമുളള പദ്ധതികള്‍ അത്യാവശ്യമാണ്. പാത ഇരട്ടിപ്പിക്കല്‍, പുതിയ കോച്ചുകള്‍ തുടങ്ങിയവ, അടിയന്തര ശ്രദ്ധ ആവശ്യമുളള കാര്യങ്ങളാണ്. സ്‌റ്റേഷനുകളുടെ നവീകരണം, എസ്‌ക്കലേറ്ററുകള്‍ സ്ഥാപിക്കല്‍, യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി എക്‌സ്ട്രാ കോച്ചുകള്‍ എന്നിവയും നടപ്പാക്കേണ്ട കാര്യങ്ങളാണ്.

ആധുനികവത്ക്കരണം

ആധുനികവത്ക്കരണം

ആധുനികവത്ക്കരണം- ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന റെയില്‍വേ ശൃംഖലയ്ക്ക് ചില്ലറ മോടി പിടിപ്പിക്കലുകള്‍ അത്യാവശ്യമാണ്. കഴിഞ്ഞ ബജറ്റില്‍, രണ്ട് വലിയ ആധുനിക പദ്ധതികള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയിലെ ആദ്യ അതിവേഗ മുംബൈ- അഹമ്മദാബാദ് റെയില്‍വെ ഇടനാഴി ആണ് അതിലൊന്ന. ജപ്പാന്‍ റെയില്‍വെയുടെ ഷിങ്കന്‍ സെന്‍ ഇ 5 സീരിസ് ട്രെയിനുകള്‍ ഉപയോഗിക്കുന്നതിനുളള നിര്‍ദ്ദിഷ്ട പദ്ധതിയാണ് അടുത്തത്. 2022 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ.

 ഹൈസ്പീഡ് ട്രെയിനുകള്‍

ഹൈസ്പീഡ് ട്രെയിനുകള്‍

ട്രെയിന്‍ 18, ട്രെയിന്‍ 20 സെമി ഹൈസ്പീഡ് ട്രെയിനുകളുടെ പ്രഖ്യാപനവും കഴിഞ്ഞ ബജറ്റില്‍ ഉണ്ടായി. പരമാവധി 160 കിലോമീറ്റര്‍് വേഗത, ഇരുവശത്തും ഓട്ടോമാറ്റിക്ക സ്ലൈഡിംഗ് വാതിലുകള്‍, സെന്‍ട്രലൈസ്ഡ് ഏ. സി എന്നിവയും പ്രതീക്ഷിക്കുന്നു. ഇരു വശത്തും രണ്ടു ഡ്രൈവര്‍ ക്യാബിനുകളും പറഞ്ഞിരുന്നു. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രെയിനുകള്‍ക്ക് സ്ലൈഡിംഗ് വാതിലുകള്‍ക്കൊപ്പം സ്ലെജിംഗ് ഫുട്ട് റെയിലുകളും പ്രതീക്ഷിക്കുന്നു. പ്ലാറ്റ് ഫോമുകള്‍ നിര്‍ദ്ദിഷ്ട ഇയരത്തില്‍ ഇ്‌ലലാത്ത സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും അനുവദിക്കും.

ഇതിനൊക്കെ പുറമെ ശ്രദ്ധ ആവശ്യമുളള മേഖലകള്‍ വേറെയും ഉണ്ട്. മൂടല്‍ മഞ്ഞ് പോലുളള അടിയന്തിര സാഹചര്യങ്ങളെ മറികടക്കാന്‍, കൃത്യമായ കാഴ്ച നല്‍കുന്ന ഉപകരണങ്ങള്‍ , ട്രെയിനുകളുടെ കൃത്യതയോടെയുളള സര്‍വ്വീസ് എല്ലാം ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.

English summary
Union Budget: Three Areas Sitharaman Must Focus on Railways Development on Fast Track
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more