കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് 64000 കോടി; ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: പൊതുജനാരോഗ്യ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി നരേന്ദ്ര മോദി സര്‍ക്കാര്‍. 64000 കോടി രൂപയുടെ ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. രാജ്യത്തെ എല്ലാ ജില്ലകളിലും 3382 ബ്ലോക്ക് പഞ്ചായത്തുകളിലും ലാബുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. അടുത്ത ആറ് വര്‍ഷത്തേക്ക് 64180 കോടി രൂപ നീക്കിവയ്ക്കുമെന്ന് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദേശീയ ആരോഗ്യ മിഷന്‍ പദ്ധതിക്ക് പുറമെയാണ് ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജന നടപ്പാക്കുന്നതെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.

n

രാജ്യത്തെ പത്ത് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുത്ത് 17788 ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങള്‍ വിപുലീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും നഗര ആരോഗ്യ മേഖല ശക്തിപ്പെടുത്തും. 11024 നഗര ആരോഗ്യ കേന്ദ്രങ്ങളാണ് സ്ഥാപിക്കുക. എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യമുള്ള ലാബുകള്‍ സ്ഥാപിക്കും. 602 ജില്ലകളിലും 12 കേന്ദ്ര സ്ഥാപനങ്ങളിലും അത്യാഹിത വിഭാഗത്തിന്റ സൗകര്യമുള്ള ബ്ലോക്കുകള്‍ ഒരുക്കും.

തലമുറ മാറ്റം ഏത് മേഖലയിലും അനിവാര്യം; എംഎല്‍എ ആകാനില്ല, ആദ്യ സിനിമ കണ്ടിട്ടില്ലെന്നും സലീം കുമാര്‍തലമുറ മാറ്റം ഏത് മേഖലയിലും അനിവാര്യം; എംഎല്‍എ ആകാനില്ല, ആദ്യ സിനിമ കണ്ടിട്ടില്ലെന്നും സലീം കുമാര്‍

ദേശീയ രോഗ നിയന്ത്രണ കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ ബ്രാഞ്ചുകള്‍ ഒരുക്കും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പബ്ലിക് ലാബുകളെ ബന്ധിപ്പിക്കുന്ന പോര്‍ട്ടല്‍ തയ്യാറാക്കും. 32 വിമാനത്താവളങ്ങള്‍, 11 തുറമുഖങ്ങള്‍, 7 അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളിലായി പുതിയ 17 ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കും. നിലവിലുള്ള 33 ആരോഗ്യ കേന്ദ്രങ്ങള്‍ വിപുലീകരിക്കും. കൂടാതെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും പദ്ധതിയില്‍ വിശദീകരിക്കുന്നു.

അതേസമയം, ടെലികോം മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പ്രതിസന്ധിയിലായ ടെലികോം കമ്പനികളെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ തന്നെ കമ്പനികള്‍ക്ക് പൂര്‍ണമായി വിദേശ നിക്ഷേപം സ്വീകരിക്കാന്‍ സാധിക്കും.

അതേസമയം, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. രാഷ്ട്രീയ സാഹചര്യങ്ങള്‍കൂടി പരിഗണിച്ചാണ് ഇങ്ങനെ ഒരു തീരുമാനം. നിലവില്‍ 49 ശതമാനമാണ് വിദേശ നിക്ഷേപത്തിന് അനുമതിയുണ്ടായിരുന്നത്. ഇതാണ് 100 ശതമാനമാക്കി ഉയര്‍ത്തിയത്. വോഡഫോണ്‍ ഐഡിയ പോലുള്ള ടെലികോം കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാണ്. സര്‍ക്കാരിന്റെ പുതിയ തീരുമാനം പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് നേട്ടമാകും.

Recommended Video

cmsvideo
രാജ്യത്ത് വീണ്ടും കര്‍ഷക സമരം | Oneindia Malayalam

English summary
Union Cabinet Approved Atmanirbhar Swasth Bharat Yojana With Rs 64,000 Crore Plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X