കേന്ദ്ര മന്ത്രിസഭയില്‍ അപ്രതീക്ഷിത അഴിച്ചുപണി: കിരണ്‍ റിജിജുവിനെ മാറ്റി, മേഘ്വാള് പകരക്കാരന്
ദില്ലി: കേന്ദ്ര മന്ത്രിസഭയില്‍ അപ്രതീക്ഷിത അഴിച്ചുപണി. നിയമമന്ത്രി സ്ഥാനത്ത് നിന്നും കിരണ്‍ റിജിജുവിനെ മാറ്റിക്കൊണ്ടാണ് അഴിച്ചുപണി. കിരണ്‍ റിജുജുവിന് പകരം അർജുൻ റാം മേഘ്വാളിനെ പുതിയ നിയമമന്ത്രിയായി നിയമിച്ചു. എർത്ത് സയൻസസ് മന്ത്രാലയത്തിന്റെ ചുമതലയാണ് കിരണ്‍ റിജുജുവിന് പുതിയതായി നല്‍കിയിരിക്കുന്നത്. നിലവില്‍ സഹമന്ത്രി സ്ഥാനം വഹിച്ചിരുന്ന അർജുൻ റാം മേഘ്വാള് ഇതോടെ സ്വതന്ത്ര ചുമതലയുള്ള കാബിനറ്റ് അംഗമായി
"ശ്രീ കിരൺ റിജിജുവിന് പകരം സഹ മന്ത്രി അർജുൻ റാം മേഘ്വാളിന് നിലവിലുള്ള വകുപ്പുകൾക്ക് പുറമെ നിയമ-നീതി മന്ത്രാലയത്തിന്റെ സഹമന്ത്രിയായി സ്വതന്ത്ര ചുമതല നൽകുന്നു''- രാഷ്ട്രപതി ഭവനിൽ നിന്നുള്ള പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ജഡ്ജിമാരുടെ നിയമനം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ പലപ്പോഴായി വിവാദ പരാമർശങ്ങള്‍ നടത്തിയ മന്ത്രിയായിരുന്നു കിരണ്‍ റിജിജു. ഇതിന്റെ പേരില്‍ സുപ്രീംകോടതിയില്‍ നിന്ന് വരെ വിമർശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു.

"ചില വിരമിച്ച ജഡ്ജിമാർ" "ഇന്ത്യ വിരുദ്ധ സംഘത്തിന്റെ ഭാഗമാണ്" എന്ന റിജിജുവിന്റെ പരാമർശം വിവിധ പ്രതിപക്ഷ നേതാക്കളിൽ നിന്നുള്ള വിമർശനങ്ങള്‍ക്കും ഇടയാക്കി. അത്തരത്തിലുള്ള ന്യായാധിപര്‍ ജുഡീഷ്യറിയെ ഇന്ത്യന്‍ ഗവണ്‍മെന്റെിനെതിരെ തിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ന്യായാധിപരൊന്നും തന്നെ രാഷ്ട്രീയകക്ഷികളുടെ ഭാഗമല്ല, പിന്നെയെന്തു കൊണ്ടാണിവര്‍ എക്സിക്യൂട്ടീവിനെതിരെ പറയുന്നത്. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും റിജിജു അന്ന് അഭിപ്രായപ്പെട്ടിരുന്നു.
ജഡ്ജിമാരുടെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നതിനുള്ള തീരുമാനമെടുക്കൽ പ്രക്രിയയിൽ സർക്കാർ നോമിനിയെ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ജനുവരിയിൽ റിജിജു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ഒരു കത്ത് നല്‍കുകയും ചെയ്തിരുന്നു. ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസത്തെ ചൊല്ലി സുപ്രീം കോടതിയും കേന്ദ്രവും തമ്മിലുള്ള തർക്കത്തിനിടെയായിരുന്നു ഇതെന്നതാണ് ശ്രദ്ധേയം.
2021 ജൂലൈയിലാണ് റിജിജു നിയമ മന്ത്രാലയത്തിന്റെ ചുമതലയേറ്റത്. അരുണാചൽ പ്രദേശിൽ നിന്ന് മൂന്ന് തവണ ലോക്സഭാ എംപിയായ റിജിജു ഡൽഹി സർവകലാശാലയുടെ കാമ്പസ് ലോ സെന്ററിൽ നിന്നും നിയമ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. യുവജനകാര്യ, കായിക വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള ജൂനിയർ മന്ത്രി എന്ന നിലയിൽ നിന്ന് ക്യാബിനറ്റ് റാങ്കിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം സർക്കാരിലെ പലരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം ബികാനീർ ലോക്സഭ സീറ്റില്‍ നിന്നുള്ള അംഗമാണ് അർജുൻ റാം മേഘ്വാള്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications