കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാ പുനഃസംഘടന: കേന്ദ്രത്തിൽ തിരക്കിട്ട ചർച്ചകൾ, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ തുടങ്ങിയവരെയാണ് പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് വിളിപ്പിച്ചത്

Google Oneindia Malayalam News

ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിൽ അഴിച്ചുപണിക്കൊരുങ്ങുകയാണ് ബിജെപി. ഇത് സംബന്ധിച്ച ചർച്ചകൾ കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്നുണ്ട്. പുനഃസംഘടനയിൽ അന്തിമരൂപം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന മന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുമായും ചർച്ച നടത്തി. സംഘടന ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷും പങ്കെടുത്തു.

Union Cabinet

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ തുടങ്ങിയവരെയാണ് പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് വിളിപ്പിച്ചത്. ണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം മന്ത്രിസഭ പുനസംഘടിപ്പിച്ചിട്ടില്ല. യുപി അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പരിഗണന ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ.

കേരളത്തില്‍നിന്ന് പുതിയ അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ എത്താനിടയുണ്ടെന്നാണ് വിവരം. കൊടകര കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിരോധത്തിലായ കേരള ബി.ജെ.പിക്ക് ഇത് ആശ്വാസമായേക്കും. ഉത്തര്‍ പ്രദേശ് മന്ത്രിസഭയിലും 2022-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ട്ടി ഘടനയിലും മാറ്റങ്ങള്‍ വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന.

Recommended Video

cmsvideo
മോദീ മന്ത്രിസഭാ പൊളിച്ചെഴുതുന്നു,ഈ മൂന്ന് പേര്‍ നിര്‍ണ്ണായകം | Oneindia Malayalam

മന്ത്രാലയത്തിന്റെ പ്രകടനവും അടുത്തഘട്ടത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും കൂടിക്കാഴ്ചയില്‍ മോദിയും മന്ത്രിമാരും ചര്‍ച്ച നടത്തും. നിരവധി മന്ത്രാലയങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ചുമതലകൾ കുറയ്ക്കാനും സാദ്ധ്യതയുണ്ട് കേരളത്തില്‍നിന്ന് പുതിയ അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ എത്താനിടയുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. മെട്രോമാൻ ഇ ,​ശ്രീധരനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

English summary
Union cabinet reshuffle PM Narendra modi meeting with senior ministers and JP Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X