Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ദേശീയ അധ്യക്ഷന്‍ മാറിയേക്കും; മന്ത്രിസഭയിലും അഴിച്ചുപണി വരുന്നു... ന്യൂനപക്ഷ വകുപ്പ് ആര്‍ക്ക്?

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി വരുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് സൂചന. അഞ്ച് പുതിയ മന്ത്രിമാരെങ്കിലും വരുമെന്നാണ് റിപ്പോര്‍ട്ട്. ഒരുപക്ഷേ, ചില മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമായേക്കും. ആഴ്ചകള്‍ക്കകം ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ഈ മാസം 16-17 ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ബിജെപി ദേശീയ എക്‌സിക്യുട്ടീവ് യോഗം നടക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ യോഗത്തില്‍ സംബന്ധിക്കും. ശേഷമായിരിക്കും മന്ത്രിസഭയിലെ മാറ്റം പ്രഖ്യാപിക്കുക. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ആരെങ്കിലും മന്ത്രിസഭയിലെത്തുമോ എന്ന ചോദ്യവും ബാക്കിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ന്യൂനപക്ഷ വകുപ്പ് ആര്‍ക്ക് ലഭിക്കുമെന്നതാണ് ഏറെ ശ്രദ്ധിക്കപ്പെടുന്ന മാറ്റം. നിലവില്‍ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്നത് സ്മൃതി ഇറാനിയാണ്. നേരത്തെ ഈ വകുപ്പ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചതോടെ മന്ത്രിസഭയില്‍ നിന്ന് പുറത്താകുകയായിരുന്നു. മുസ്ലിം മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ ഇല്ലാത്തതും നേരത്തെ ചര്‍ച്ചയായിരുന്നു.

2

രാജ്യത്തെ പ്രബല ന്യൂനപക്ഷ വിഭാഗമാണ് മുസ്ലിങ്ങള്‍. മുസ്ലിം പ്രതിനിധി കേന്ദ്ര മന്ത്രിസഭയില്‍ ഇല്ലാത്തത് അതുകൊണ്ടുതന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് വീണ്ടും രാജ്യസഭാംഗത്വത്തിന് അവസരം നല്‍കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അതുണ്ടായില്ല. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചതുമില്ല. തുടര്‍ന്നാണ് വകുപ്പ് സ്മൃതി ഇറാനിക്ക് കൈമാറിയത്.

3

ന്യൂനപക്ഷ വകുപ്പിന് പുറമെ, ഇരുമ്പ്-ഉരുക്ക് വകുപ്പ്, ഉപഭോക്തൃ വകുപ്പ്, കല്‍ക്കരി, വാര്‍ത്താ വിതരണം എന്നിവയ്ക്കും പുതിയ മന്ത്രിമാര്‍ വന്നേക്കും. ഗുജറാത്തില്‍ നിന്നുള്ള സിആര്‍ പാട്ടീല്‍ ഇത്തവണ മന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അര ഡസനലിധികം സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ നേതാക്കളെ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും.

4

കേരളത്തില്‍ നിന്ന് പുതിയ മുഖം മന്ത്രിസഭയിലെത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുവരെ വിശ്വസനീയമായ വിവരങ്ങള്‍ ഇത് സംബന്ധിച്ച് ലഭ്യമായിട്ടില്ല. അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കാലാവധി കഴിയുകയാണ്. സിആര്‍ പാട്ടീല്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ പേരുകളാണ് പകരം കേള്‍ക്കുന്നത്. ഒരുപക്ഷേ, നദ്ദ തുടരാനും സാധ്യതയുണ്ട്.

5

രാംവിലാസ് പാസ്വാന്‍ മരിച്ച ശേഷം എല്‍ജെപിയുടെ പ്രതിനിധി മന്ത്രിസഭയില്‍ ഇല്ല. ചിരാഗ് പാസ്വനെ ഒരു പക്ഷേ മന്ത്രിസഭയില്‍ എടുത്തേക്കുമെന്നാണ് സൂചന. മന്ത്രിപദവി ലഭിക്കാത്തതില്‍ ചിരാഗ് പാസ്വാന് അതൃപ്തിയുണ്ടായിരുന്നു. ബിഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് എല്‍ജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്‍കൂട്ടി കണ്ടുള്ള നീക്കമായിരിക്കും ഇനി ബിജെപി നടത്തുക.

6

ഈ മാസം 31ന് മുമ്പ് മന്ത്രിസഭ അഴിച്ചുപണിയുമെന്നാണ് റിപ്പോര്‍ട്ട്. അല്ലെങ്കില്‍ ഫെബ്രുവരി പത്തിന് ശേഷമാകും. ഇതിനിടയ്ക്ക് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം നടക്കേണ്ടതുണ്ട്. ഫെബ്രുവരി ഒന്നിനാകും ബജറ്റ് അവതരണം. കഴിഞ്ഞ തവണ മന്ത്രിസഭ അഴിച്ചുപണിതപ്പോള്‍ പ്രധാന നേതാക്കളെ ഒഴിവാക്കിയിരുന്നു. പ്രകാശ് ജാവ്‌ദേക്കര്‍, രവിശങ്കര്‍ പ്രസാദ് എന്നിവരെല്ലാം പുറത്തായത് കഴിഞ്ഞ തവണയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+