കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ആശുപത്രിയിൽ

Google Oneindia Malayalam News

ദില്ലി; വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കിനെ എയിംസിൽ പ്രവേശിപ്പിച്ചു. കൊവിഡാനന്തര പ്രശ്നങ്ങളെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏപ്രിൽ 21 നായിരുന്നു ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. പിന്നീട് കൊവിഡ് ഭേദമായിരുന്നു. തുടർന്ന് അദ്ദേഹം പൊതുപരിപാടികളിലും സജീവമായിരുന്നു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

 rameshpokjhriay

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് മന്ത്രി പ്രഖ്യാപിക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്നലെ പരിഗണിച്ച സുപ്രീം കോടതി തീരുമാനം വ്യാഴ്ച്ചയ്ക്കുളളിൽ തിരുമാനം അറിയിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതോടെ ഇന്ന് മന്ത്രി നേരിട്ട് വിശയത്തിൽ തിരുമാനം പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. അതിനിടയിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

അതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 18,95,520 ആയി കുറഞ്ഞുചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,572-ന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,287 പേര്‍ രോഗമുക്തരായി.2,59,47,629 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 8.64 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.62ശതമാനവും

Recommended Video

cmsvideo
WHO names COVID-19 variants first found in India as 'Kappa' and 'Delta'

മന്ത്രി പി രാജീവിന് കൊവിഡ്; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുമന്ത്രി പി രാജീവിന് കൊവിഡ്; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഗ്രൂപ്പുകൾക്ക് പൂട്ടിടും.. നീക്കത്തിന് പിന്നിൽ ഈ 3 നേതാക്കൾ.. കോൺഗ്രസിൽ പുതിയ പടയൊരുക്കംഗ്രൂപ്പുകൾക്ക് പൂട്ടിടും.. നീക്കത്തിന് പിന്നിൽ ഈ 3 നേതാക്കൾ.. കോൺഗ്രസിൽ പുതിയ പടയൊരുക്കം

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

English summary
Union Education Minister Ramesh Pokhriyal Admitted in Hospital Due To Post Covid Difficulties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X