കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് നടക്കില്ല: ആരെ മരംമുറിയെ പിന്തുണച്ച് പ്രകാശ് ജാവദേക്കര്‍

Google Oneindia Malayalam News

മുംബൈ: ആരെ കോളനിയിലെ മരംമുറിയെ അനികൂലിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ആരെയില്‍ നിര്‍ദേശിക്കപ്പെട്ട മെട്രോ കാര്‍ ഷെഡിന് വേണ്ടിയാണ് മരങ്ങള്‍ മുറിച്ചുനീക്കുന്നത്. വികസനവും പ്രകൃതി സംരക്ഷണും ഒരുമിച്ച് നടക്കില്ലെന്നാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്. ആരെ വനമല്ലെന്നാണ് മരംമുറിക്കെതിരെയുള്ള ഹര്‍ജി പരിഗണിച്ച ബോംബെ ഹൈക്കോടതി വ്യക്തമാക്കിയത്. 'ഇക്കാലത്ത് മെട്രോ ദില്ലിയിലേക്ക് വരുന്നത് മികച്ച കാര്യമാണെന്നും ഇത് ലോകത്തില്‍ മികച്ച മെട്രോ ആയി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. പിന്നെങ്ങനെയാണ് ഇത് വികസിക്കുക. ആദ്യത്തെ മെട്രോ സ്റ്റേഷന്‍ നിര്‍മിക്കുമ്പോള്‍ 25- 30 മരങ്ങളാണ് മുറിച്ച് നീക്കിയത്. ജനങ്ങള്‍ അതിനെതിരെ പ്രതിഷേധിച്ചിരുന്നു'

മുംബൈയുടെ 'ശ്വാസകോശം' വെട്ടിമാറ്റി; പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍, നിരോധനാജ്ഞ പ്രഖ്യാപിച്ചുമുംബൈയുടെ 'ശ്വാസകോശം' വെട്ടിമാറ്റി; പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍, നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഒരു മരത്തിന് അ‍ഞ്ചെണ്ണം എന്ന തോതിലാണ് മെട്രോ മരത്തൈകള്‍ നട്ടത്. ഇപ്പോള്‍ 271 മെട്രോ സ്റ്റേഷനുകളാണുള്ളത്. ദില്ലിയിലെ വനപ്രദേശം വര്‍ധിച്ചെന്നും ഇപ്പോള്‍ 30 ലക്ഷം പേരാണ് പൊതുഗതാഗത്തിനായി മെട്രായെ ഉപയോഗപ്പെടുത്തുന്നത്. ഇതാണ് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിന്റെ മന്ത്രം. രണ്ടും ഒരുമിച്ച് കൊണ്ടുപോകണം. മന്ത്രി പറയുന്നു.

prakash-javadekar-15

വെള്ളിയാഴ്ചത്തെ ഹൈക്കോടതി ഉത്തരവോടെയാണ് വൈകിട്ട് ആരെ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റാന്‍ ആരംഭിക്കുന്നത്. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതുവെര 29 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയും 38 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ആരെ കോളനിയിലെ 2500ലധികം വരുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടായതോടെ 15 ദിവസനത്തിനകം ആരെ കോളനിയിലെ മരങ്ങള്‍ മുറിച്ച് നീക്കാനാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ നീക്കം.

English summary
Union Environment Minister Prakash Javadekar backs cutting of trees at Aarey forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X