ധനമന്ത്രി നിര്‍മല സീതാരാമന്‍ ആശുപത്രിയില്‍; എയിംസിലെ സ്വകാര്യ വാര്‍ഡില്‍ പ്രവേശിപ്പിച്ചു
ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആശുപത്രിയില്‍. വൈദ്യ പരിശോധനയ്ക്ക് വേണ്ടി ഡല്‍ഹിയിലെ എയിംസില്‍ മന്ത്രിയെ പ്രവേശിപ്പിച്ചു എന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. എല്ലാ വര്‍ഷവും നിര്‍മല സീതാരാമന്‍ വൈദ്യ പരിശോധന നടത്താറുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു.

എയിംസിലെ സ്വകാര്യ വാര്‍ഡിലാണ് 63കാരിയായ നിര്‍മലയെ പ്രവശിപ്പിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മന്ത്രി ആശുപത്രിയിലെത്തിയത്. വൈകീട്ടോടെ അവര്‍ ആശുപത്രി വിടുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications