Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ആദായനികുതി ബിൽ; അടുത്ത വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.

ഡൽ​ഹി: പുതിയ ആദായനികുതി ബിൽ പാർലമെന്റിന്റെ അടുത്ത വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
ഫെബ്രുവരി 13 ന് സഭയിൽ അവതരിപ്പിച്ച പുതിയ ആദായനികുതി ബിൽ നിലവിൽ സെലക്ട് കമ്മിറ്റി പരിശോധിച്ച് വരികയാണെന്ന് ലോക്സഭയിൽ ധനകാര്യ ബില്ല് 2025 നെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടിയായി നിർമല സീതാരാമൻ പറഞ്ഞു.

പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൻ്റെ ആദ്യ ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സെലക്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
" ഞങ്ങൾ പുതിയ ആദായ നികുതി ബിൽ മൺസൂൺ സെഷനിൽ അവതരിപ്പിക്കും "... നിർമല സീതാരാമൻ പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനം സാധാരണയായി ജൂലായിൽ ചേരുകയും ഓ​ഗസ്റ്റ് വരെ നീണ്ടുനിൽക്കുകയും ചെയ്യും.

nirmala

2025 ലെ ആദായ നികുതി ബിൽ ഫെബ്രുവരി 13 ന് ലോക് സഭയിൽ അവതരിപ്പിച്ചിരുന്നു. 1961 ലെ ആദായ നികുതി നിയമത്തിന്റെ സമ​ഗ്ര പരിഷ്കരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. നികുതി സമ്പ്രദായം ലളിതമാക്കുന്നതിനും ആധുനികവത്ക്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
നികുതിദായകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ലളിതമായാണ് ബില്ലിലെ വ്യവസ്ഥകൾ വിശദമാക്കിയിട്ടുള്ളത്.
പുതിയ നികുതികൾ ബില്ലില്ലില്ല.

പഴയ നിയമപ്രകാരം മുൻവർഷത്തെ വരുമാനത്തിനാണ് വിലയിരുത്തൽ വർഷത്തിൽ നികുതി നൽകുന്നത്. എന്നാൽ പുതിയ ബില്ലിൽ നികുതി വർഷം മാത്രമേയുള്ളൂ. വിലയിരുത്തൽ വർഷം ഒഴിവാക്കി. വെർച്വൽ ഡിജിറ്റൽ ആസ്തികൾ, ക്രിപ്റ്റോ ആസ്തികൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്താനും 2025 ലെ ബില്ലിൽ ശ്രമിച്ചിട്ടുണ്ട്. പുതിയ നിയമം 2026 ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിലെ ആദായ നികുതി നിയമത്തിൽ വ്യക്തി​ഗത ആദായ നികുതി, കോർപറേറ്റ് നികുതി, സെക്യൂരിറ്റി ഇടപാട് നികുതി, സമ്മാന നികുതി എന്നിവയ്ക്കെല്ലാം വ്യത്യസ്ത വ്യവസ്ഥകളാണ്. അപ്രസക്തമായ ഭേ​ഗദ​ഗതികളും വകുപ്പുകളും ഒഴിവാക്കിയാണ് പുതിയ ബില്ല് കൊണ്ടുവന്നിട്ടുള്ളത്.

നിലവിലുള്ള ആദായ നികുതി നിയമവുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ആദായ നികുതി ബില്ലിൽ ടെക്സ്റ്റിൽ കുറവുണ്ട്. നിലവിൽ ആദായനികുതി നിയമത്തിൽ 47 അധ്യായങ്ങളും 819 ഫലപ്രദമായ വിഭാ​ഗങ്ങളും 5. 12 ലക്ഷം വാക്കുകളും ഉൾപ്പെടുന്നു. ഇതിൽ ഏകദേശം 1200 വ്യവസ്ഥകളും, 900 വിശദീകരണങ്ങളും പുതിയ ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്. നേരെ മറിച്ച് വരാനിരിക്കുന്ന ആദായ നികുതി ബില്ലിൽ 23 അധ്യായങ്ങളും 536 വിഭാ​ഗങ്ങളും. 2.60 ലക്ഷം വാക്കുകളും അടങ്ങിയിരിക്കും. നിയമത്തിലെ സങ്കീർണമായ വകുപ്പുകളെയും ഘടനെയും കുറിച്ച് ഉദ്യോ​ഗസ്ഥരും ടാക്സ് പ്രാക്ടീഷണർമാരും ആശങ്ക അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+