കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴില്‍; സുപ്രധാന ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സഹകരണ ബാങ്കുകള്‍ ആര്‍ബിഐയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കുന്ന പുതിയ ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 1540 സഹകരണ ബാങ്കുകളാണ് ഇതുവഴി ആര്‍ബിഐ നിയന്ത്രണത്തിലാകുക. എട്ട് കോടി ബാങ്ക് അക്കൗണ്ടുകളിലായി 5 ലക്ഷം കോടി രൂപയാണ് ഇത്രയും സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.

X

വാണിജ്യ ബാങ്കുകളുമായുള്ള നയനിലപാടുകള്‍ തന്നെയാണ് ആര്‍ബിഐ ഇനി മുതല്‍ സഹകരണ ബാങ്കുകളോടും സ്വീകരിക്കുക. നിക്ഷേപകര്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കും. മാത്രമല്ല, ബാങ്കുകളുടെ ദുര്‍ഭരണവും ഇല്ലാതാക്കുക എന്ന ലക്ഷ്യവും കേന്ദ്രസര്‍ക്കാരിനുണ്ട്. വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത്.

നേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നുനേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു

സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു. ബാങ്കിങ് റഗുലേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ ഇതിന് സാധിക്കൂ. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ആണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

കോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴുംകോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴും

ഇനി പ്രമുഖ സഹകരണ ബാങ്കുകളില്‍ സിഇഒയെ നിയമിക്കുമ്പോള്‍ ആര്‍ബിഐയുടെ അനുമതി തേടണം. പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യതയും ഉത്തരവാദിത്തവും ആവശ്യമാണ്. അഴിമതി തടയുകയും വേണം. ഇതിന് ആര്‍ബിഐയുടെ മേല്‍നോട്ടം ആവശ്യമാണ് എന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. വായ്പ നല്‍കിയതിലും മറ്റും ഒട്ടേറെ തട്ടിപ്പുകള്‍ അടുത്തിടെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്.

English summary
Union government approved to bring 1,540 cooperative banks under the purview of RBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X