കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകാരോഗ്യ സംഘടനയുടെ നേതൃനിരയിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രിയും, എക്‌സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാനാകും

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധനെ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മേയ് 22ന് നടക്കുന്ന എക്‌സിക്യുട്ടീവ് ബോര്‍ഡ് മീറ്റിംഗില്‍ കേന്ദ്ര മന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനം മുഴുവന്‍ സമയ സ്ഥാനമല്ല. വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ അധ്യക്ഷത വഹിക്കുക മാത്രമാണ് ചെയ്യേണ്ടത്. അദ്ദേഹം വെള്ളിയാഴ്ച ഈ സ്ഥാനം ഏറ്റെടുക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നത്.

who

എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ഇന്ത്യയുടെ നോമിനിയെ നിയമിക്കാനുള്ള നിര്‍ദേശം 194 രാജ്യങ്ങളുടെ ലോകാരോഗ്യ അസംബ്ലി ചൊവ്വാഴ്ച ഒപ്പിട്ടു. ജപ്പാന്റെ ഡോ. ഹിരോക്കി നകതാനിയാണ് നിലവില്‍ 34 അംഗ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍. അദ്ദേഹം ഒഴിയുന്ന പദവിയിലേക്കാണ് ഡോ ഹര്‍ഷവര്‍ദ്ധന നിയമിതനാകുന്നത്. എക്‌സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഏഷ്യാ ഗ്രൂപ്പ് ഏകകണ്ഡേന അംഗീകരിച്ചതാണ്. മെയ് മാസത്തില്‍ ആരംഭിക്കുന്ന ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. ചെയര്‍മാന്‍ഡ സ്ഥാനം ഓരോ തവണയും റിജിണല്‍ ഗ്രൂപ്പുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ളതാണ്.

അതേസമയം, ചൈനയുമായുള്ള മത്സരം കടുക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് പുനരാരംഭിക്കാന്‍ അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാഗികമായി ധനസഹായം നല്‍കാനാണ് തീരുമാനം. ചൈനീസ് ഫണ്ടിംഗ് വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ തീരുമാനം. ചൈന എത്രയാണോ നല്‍കുന്നത്, അത്രയും തുക യുഎസ്സും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ചൈനീസ് പക്ഷപാതിത്വം ആരോപിച്ച് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് അവസാനിപ്പിച്ചിരുന്നു. തെറ്റായ വിവരങ്ങളാണ് യുഎസിന് നല്‍കിയതെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ചൈന ഇക്കാര്യം നിഷേധിച്ചിരുന്നു.

English summary
Union Health Minister Harsh Vardhan will be the Chairman of the WHO Executive Board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X