കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രം; പരിശോധനകളിലൂടെയും ഒമിക്രോണ്‍ വ്യക്തമാകും

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനിടെ നടന്ന ചേദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് 14 രാജ്യങ്ങളില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഒമിക്രോണിനെ നേരിടുന്നതിനുള്ള എല്ലാ മുന്‍കരുതലുകളെടുക്കാനും എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോര് മുറുകുന്നു; കെപിസിസി സെക്രട്ടറിമാരെ നിർദ്ദേശിക്കാതെ ഉമ്മൻചാണ്ടിയും ചെന്നിത്തലയുംപോര് മുറുകുന്നു; കെപിസിസി സെക്രട്ടറിമാരെ നിർദ്ദേശിക്കാതെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും

നിലവില്‍ സാഹചര്യം നിയന്ത്രണത്തിലാണെന്നും എന്നാല്‍ കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലെന്നും ഇതുവരെ 124 കോടി വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ വകഭേദത്തെ (ബി1.1.529) എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഇത് വളരെ അപകടം പിടിച്ച വകഭേദമാണെന്നും ആശങ്ക നിറഞ്ഞതുമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. രാജ്യത്ത് ഒമിക്രോണ്‍ ആശങ്ക തുടരുമ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സാഹചര്യത്തില്‍ വ്യക്തത വരുത്തിയത്. രോഗബാധ സ്ഥിരീകരിക്കാന്‍ ജീനോം സ്വീക്വന്‍സിംഗ് അടക്കമുള്ള കൂടുതല്‍ വിദഗ്ധ പരിശോധനകളാണ് നടക്കുന്നതെന്നും അടിയന്തര സാഹചര്യത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍ കൂട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര സാഹചര്യത്തെ പുതിയ വകഭേദം ബാധിച്ച ഒരു കേസ് പോലും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന മന്ത്രിയുടെ സ്ഥിരീകരണം താല്‍ക്കാലികമെങ്കിലും ആശ്വാസകരമാണെന്നാണ് വിലയിരുത്തുന്നത്.

ma

ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളില്‍ ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിയാനാകുമോയെന്ന ആശങ്ക പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നു. ഈ ആശങ്കക്കും അദ്ദേഹം വ്യക്തമായ മറുപടി നല്‍കി. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളില്‍ വ്യക്തമാകാതിരിക്കാന്‍ ഒമിക്രോണിനാകില്ലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. അതിനാല്‍ പരിശോധന നിരക്ക് കുത്തനെ കൂട്ടി രോഗനിര്‍ണ്ണയം നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം.

രാജ്യത്ത് 6,990 പുതിയ കൊവിഡ് രോഗികൾ; ബൂസ്റ്റര്‍ ഡോസ് നയം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കുംരാജ്യത്ത് 6,990 പുതിയ കൊവിഡ് രോഗികൾ; ബൂസ്റ്റര്‍ ഡോസ് നയം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കും

സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വിളിച്ച ഉന്നത തല അവലോകന യോഗത്തിലും പരിശോധന കൂട്ടേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. വാക്‌സീനേഷന്‍ തന്നെയാണ് നിലവിലെ ഭീഷണിക്കെതിരായ പ്രധാന പോംവഴിയെന്നും വീടുകള്‍ തോറും എത്തി വാക്‌സീന്‍ നല്‍കുന്നതുള്‍പ്പെടയുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അടുത്ത മുപ്പത്തിയൊന്നോടെ ഒരു ഡോസ് വാക്‌സീനെങ്കിലും എല്ലാവര്‍ക്കും ലഭ്യമായെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യ സെക്രട്ടറി വിളിച്ച യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ വകഭേദം; യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് 15 രാജ്യങ്ങള്‍, രാജ്യങ്ങള്‍ഇവഒമിക്രോണ്‍ വകഭേദം; യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് 15 രാജ്യങ്ങള്‍, രാജ്യങ്ങള്‍ഇവ

അതേ സമയം അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ നിര്‍ത്തലാക്കാത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജിരാവാളും രംഗത്തെത്തി. വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. വിമാനസര്‍വ്വീസുകള്‍ നിര്‍ത്തലാക്കാന്‍ വൈകിയതിന്റെ തിരിച്ചടി ഒന്നാം തരംഗത്തില്‍ മനസിലായതാണെന്നും തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് മുന്നിലെ തടസമെന്താണെന്നും വ്യക്തമാക്കണമെന്നും അരവിന്ദ് കേജരിവാള്‍ പറഞ്ഞു.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

 ഒമൈക്രോണ്‍ ഡെല്‍റ്റയേക്കാള്‍ അപകടകാരിയോ, വാക്‌സിനുകള്‍ പ്രതിരോധിക്കുമോ? വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ ഒമൈക്രോണ്‍ ഡെല്‍റ്റയേക്കാള്‍ അപകടകാരിയോ, വാക്‌സിനുകള്‍ പ്രതിരോധിക്കുമോ? വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ

English summary
Union Health Minister Mansukh Mandaviya has said that omicron has not been confirmed in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X