പൂജയും മന്ത്രച്ചരടുമായി ആരോഗ്യ മന്ത്രി; ഓഫീസിലെ കസേരയില്‍ ജപിച്ച് കെട്ടി, വീഡിയോ വൈറല്‍
ദില്ലി: പുതിയ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ പൂജയും മന്ത്രങ്ങളും. ജപിച്ച ചരട് മന്ത്രിയുടെ കസേരിയില്‍ കെട്ടി. ആരോഗ്യമന്ത്രാലയത്തിലെ ഓഫീസിലാണ് പൂജയും മന്ത്രവും നടന്നത്. പുതിയ ദൗത്യം തുടങ്ങുന്നതിന് മുന്നോടിയായി മന്‍സൂഖ് മണ്ഡാവിയയുടെ ഓഫീസില്‍ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടത്. നിമിഷ നേരംകൊണ്ട് വീഡിയോ വൈറലായി. അനുകൂലിച്ചും എതിര്‍ത്തുമുള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

രാജ്യം കൊവിഡ് ഭീതിയില്‍ നിന്ന് മുക്തമല്ലാത്ത സാഹചര്യത്തിലാണ് ഹര്‍ഷ വര്‍ധനെ മാറ്റി മന്‍സുഖ് മണ്ഡാവിയയെ ആരോഗ്യ വകുപ്പിന്റെ ചുമതല നരേന്ദ്ര മോദി ഏല്‍പ്പിച്ചിരിക്കുന്നത്. ഗുജറാത്തിലെ ഭാവ്‌നഗര്‍ സ്വദേശിയായ മന്‍സൂഖ് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയിട്ടുണ്ട്. രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും നേടി.
അടുത്തിടെ അദ്ദേഹം രാജ്യത്തെ പ്രധാന വാക്‌സിന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വാക്‌സിന്‍ കേന്ദ്രങ്ങളാണ് മണ്ഡാവിയ സന്ദര്‍ശിച്ചത്. പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് ആരോഗ്യ രംഗത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിന്റെ ഭാഗമായിട്ടായിരിക്കാം സന്ദര്‍ശനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്ര മോദി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നുവെന്ന് മണ്ഡാവിയ പ്രതികരിച്ചു.
എബിവിപിയിലും ബിജെപിയിലും സജീവമായിരുന്നു മണ്ഡാവിയ. 2002ല്‍ 28ാം വയസില്‍ ഗുജറാത്തിലെ പ്രായം കുറഞ്ഞ എംഎല്‍എ ആയിട്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മണ്ഡാവിയ സജീവമായത്. പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ രാജ്യസഭാംഗമായി. 42ാം വയസില്‍ കേന്ദ്രമന്ത്രിയുമായി. അഞ്ച് വര്‍ഷം കൂടി കഴിയുമ്പോള്‍ രാജ്യത്തിന്റെ ആരോഗ്യമന്ത്രിയായി ചുമതലയേറ്റിരിക്കുകയാണ് മന്‍സൂഖ് മണ്ഡാവിയ.
#WATCH | Delhi: Mansukh Mandaviya offered prayers in his office at the Union Health Ministry as he took charge as the Minister of Health and Family Welfare today. pic.twitter.com/69hajsyPWt
— ANI (@ANI) July 8, 2021












Click it and Unblock the Notifications