കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കേസുകള്‍ കുറയുന്നു, ആശങ്ക മറ്റൊരു സംസ്ഥാനത്ത്, മൂന്നാം തരംഗത്തിന് സാധ്യത

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് തുടങ്ങുന്നുവെന്ന് ഐസിഎംആര്‍. എന്നാല്‍ കേരളത്തില്‍ കേസുകള്‍ കുറഞ്ഞ് തുടങ്ങുന്നത് പ്രതീക്ഷയുള്ള കാര്യമാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ മൊത്തം കേസുകളുടെ 68 ശതമാനവും ഇപ്പോഴും വരുന്നത് കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ 1.99 ലക്ഷം ആക്ടീവ് കേസുകള്‍ ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ഇന്ത്യയിലെ സാഹചര്യം അനുകൂലമായി എന്ന് ഇപ്പോഴും പറയാറായിട്ടില്ല. മറ്റിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്. മിസോറാമില്‍ പതിനായിരത്തില്‍ അധികം ആക്ടീവ് കേസുകളാണ് ഉള്ളത്. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേസുകള്‍ പതിനായിരത്തിന് മുകളിലുണ്ട്.

1

കേരളത്തില്‍ രോഗം കുറഞ്ഞ് വരുന്നത് കാണാന്‍ സാധിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളും പുതിയൊരു തരംഗത്തെ ഒഴിവാക്കി കൊണ്ടിരിക്കുകയാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. എന്നാല്‍ എല്ലാം ഇല്ലാതായി എന്ന് സംസ്ഥാനങ്ങളോ അവിടെയുള്ള ജനങ്ങളോ കരുതരുത്. വരാനിരിക്കുന്ന ഉത്സവ സീസണ്‍ വലിയ ആശങ്കയുണ്ടാക്കുന്നതാണ്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണം. മൂന്നാം തരംഗം എപ്പോള്‍ വേണമെങ്കിലും വരാം. ഉത്സവ സീസണില്‍ പെട്ടെന്ന് ജനങ്ങളുടെ തിക്കും തിരക്കും ഉണ്ടായാല്‍ വൈറസിന് പടരാനുള്ള സാഹചര്യം ഒരുക്കുന്നതിന് തുല്യമാകും. അത് പുതിയൊരു തരംഗത്തിന് വഴിവെക്കുമെന്നും ഭാര്‍ഗവ പറഞ്ഞു.

വരാനിരിക്കുന്ന മാസങ്ങള്‍ വളരെ നിര്‍ണായകമാണെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷന്‍ ഡോ വികെ പോള്‍ പറഞ്ഞു. അടുത്ത മൂന്ന് മാസത്തോളം രാജ്യം കരുതിയിരിക്കണം. സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളും പരിശോധിക്കണം. ഈ സമയത്ത് ഒരിടത്തും ക്രമാതീതമായി കേസുകള്‍ ഉയരാന്‍ പാടില്ലെന്നും പോള്‍ പറഞ്ഞു. ഒക്ടോബര്‍-നവംബര്‍ മാസങ്ങള്‍ വളരെ നിര്‍ണായകമാണ്. മൂന്നാം തരംഗം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന മാസങ്ങളാണിത്. ഈ മാസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വളരെയധികം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത ഈ സമയത്ത് രാജ്യത്ത് ആവശ്യമാണെന്നും വികെ പോള്‍ പറഞ്ഞു.

കൊവിഡിന്റെ മൂന്നാം തരംഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ഉത്സവങ്ങളും മാസവും, രോഗത്തിന്റെ മാസവും ഉണ്ട്. ഈ രണ്ട് മാസത്തില്‍ പ്രത്യേക കരുതല്‍ എല്ലാവരും എടുക്കുന്നത് നന്നായിരിക്കും. ഉത്സവ കാലഘട്ടത്തില്‍ രോഗവ്യാപനം വേഗത്തില്‍ നടക്കാറുണ്ടെന്നും ഡോ പോള്‍ പറയുന്നു. ചെറിയ വ്യാപനം പോലുമുണ്ടായാല്‍, അത് വളരാന്‍ അനുവദിക്കരുത്. ആഘോഷങ്ങള്‍ വളരെ പരിമിതമായി നടത്തണമെന്നും പോള്‍ ആവശ്യപ്പെട്ടു. അതേസമയം ആശങ്കപ്പെടാനുള്ള പുതിയ സാഹചര്യം മിസോറമിലാണ് ഉള്ളതെന്നും പോള്‍ വ്യക്തമാക്കി. കേസുകള്‍ കൂടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കുറച്ച് മുമ്പ് വരെ വലിയ തോതില്‍ കേസുകള്‍ ഉ യര്‍ന്ന് നിന്നിരുന്നു. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മിസോറമില്‍ പക്ഷേ ഇപ്പോള്‍ ആശങ്കയുണ്ട്. ഇവിടെ വേഗത്തില്‍ വാക്‌സിനേഷന്‍ നടന്നാല്‍ സ്ഥിതി മെച്ചപ്പെടും. രോഗത്തിനെതിരെ പ്രതിരോധം മെച്ചപ്പെടുത്തിയാലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും വികെ പോള്‍ പറഞ്ഞു. 30750 കേസുകളാണ് വ്യാഴാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്. 431 മരണങ്ങള്‍ കൂടിയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. അതേസമയം കേന്ദ്രം ഇപ്പോള്‍ വാക്‌സിനേഷനിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്.

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

വാക്‌സിനേഷന്‍ പൂര്‍ണായി കഴിഞ്ഞാല്‍ കൊവിഡിന്റെ തീവ്രത കുറയ്ക്കാനാവുമെന്നാണ് വിലയിരുത്തല്‍. പതിനെട്ട് വയസ്സിന് മുകളിലുള്ള 20 ശതമാനം ആളുകള്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ ലഭിച്ച് കഴിഞ്ഞു. പതിനെട്ട് വയസ്സിന് മുകളിലുള്ള 62 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. 57.86 കോടി ആദ്യ ഡോസുകളാണ് ഇതുവരെ നല്‍കിയിരിക്കുന്നത്. രണ്ടാം ഡോസ് 18.70 കോടിയോളം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറോടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Recommended Video

cmsvideo
heavy rain alert in 10 districts Kerala

English summary
union health ministry says cases in kerala decreasing but mizoram now a concerned state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X