കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വീഴ്ചകൾക്ക് കേരളം വലിയ വില നൽകുന്നു'; കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തെ വിമർശിച്ച് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്‍. ഇപ്പോഴത്തെ വീഴ്ചകള്‍ക്ക് കേരളം വലിയ വില നല്‍കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. സണ്‍ഡേ സംവാദ് എന്ന പരിപാടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.

kerala

തുടക്കത്തില്‍ കൊവിഡിനെ പിടിച്ച് നിര്‍ത്തിയ സംസ്ഥാനമാണ് കേരളം. ഇപ്പൊഴത്തെ വീഴ്ചകള്‍ക്ക് കേരളം വലിയ വില നല്‍കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കുന്ന പരിപാടിയാണ് സണ്‍ഡേ സംവാദ്. ഇതില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായണ് മന്ത്രി കേരളത്തെ വിമര്‍ശിച്ചത്.കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ നിന്ന് കേരളം എങ്ങനെയാണ് മികച്ചതില്‍ നിന്ന് ഏറ്റവും മോശത്തിലേക്ക് എത്തിയതെന്ന് ഉച്ചയ്ക്ക് ഒന്നിനുള്ള വിശദമായ വീഡിയോയില്‍ വ്യക്തമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ ഇന്ത്യയിലെ കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ചിട്ടില്ല. മൂക്കിലൂടെ നല്‍കുന്ന വാക്‌സിനുകളൊന്നും ഇന്ത്യയിലെ ജനങ്ങളില്‍ പരീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം കൊവിഡിന്റെ മരണത്തിന്റെ കണക്ക് സംസ്ഥാനങ്ങള്‍ കൃത്യമായി കേന്ദ്രത്തെ അറിയിക്കണമെന്നും അദ്ദേഹം പരിപാടിയിലൂടെ വ്യക്തമാക്കി. നേരത്തെ, കേരളം കൊവിഡ് മരണകണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന് വിമര്‍ശനം കേന്ദ്രം ഉന്നയിച്ചിരുന്നു.

ബിജെപിയെ വെട്ടിലാക്കി വൻ ട്വിസ്റ്റ്: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവ് 24 മണിക്കൂറിൽ കാലുമാറിബിജെപിയെ വെട്ടിലാക്കി വൻ ട്വിസ്റ്റ്: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവ് 24 മണിക്കൂറിൽ കാലുമാറി

'അന്ന് ഞാൻ പറഞ്ഞത് തിലകൻ ചേട്ടനെ വേദനിപ്പിച്ചു', ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തെന്ന് സിദ്ദിഖ്'അന്ന് ഞാൻ പറഞ്ഞത് തിലകൻ ചേട്ടനെ വേദനിപ്പിച്ചു', ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തെന്ന് സിദ്ദിഖ്

'എംഎല്‍എ ആണെങ്കിലും വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണം'; ഗണേഷ് കുമാറിന് പാർവതിയുടെ മറുപടി'എംഎല്‍എ ആണെങ്കിലും വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണം'; ഗണേഷ് കുമാറിന് പാർവതിയുടെ മറുപടി

English summary
Union HM Dr Harshavardhan has criticized Kerala in connection with the Covid defense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X