കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിക്കേറ്റ ദില്ലി പോലീസുകാരെ കാണാന്‍ അമിത് ഷാ നേരിട്ടെത്തി; രജിസ്റ്റര്‍ ചെയ്തത് 25 കേസുകള്‍

Google Oneindia Malayalam News

ദില്ലി: റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ പരിക്കേറ്റ പോലീസുകാരെ കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശപത്രിയിലെത്തി. ദില്ലിയിലെ രണ്ട് ആശുപത്രികാണ് അദ്ദേഹം സന്ദര്‍ശിച്ചത്. പോലീസുകാരുടെ ആരോഗ്യ വിവരങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ദില്ലി പോലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ എന്നിവര്‍ അമിത് ഷാക്കൊപ്പമുണ്ടായിരുന്നു. 394 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. നിരവധി കര്‍ഷകര്‍ക്കും പരിക്കേറ്റിരുന്നു. ശുശ്രുത് ട്രമോ സെന്റര്‍, തീര്‍ഥ റാം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് അമിത് ഷാ എത്തിയത്.

a

ദില്ലി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി കര്‍ഷകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യോഗേന്ദ്ര യാദവ്, മേധാപട്കര്‍, ബാല്‍ദേവ് സിങ് സിര്‍സ, രാജേവാള്‍, ദര്‍ശന്‍ പാല്‍, ഗുര്‍ണം സിങ് ചാന്ദുനി, കുല്‍വന്ത് സിങ് സാന്തു, സത്‌നാം സിങ് പന്നു, ജോഗീന്ദര്‍ സിങ് ഉഗ്രഹ, സുര്‍ജീത് സിങ് ഫൂല്‍, ജഗ്ജീത് സിങ് ദാലേവാള്‍, ബല്‍ബീര്‍ സിങ് രാജേവാള്‍, ഹരീന്ദര്‍ സിങ് ലോഖോവാള്‍ എന്നിവരെല്ലാം പ്രതികളാണ്. കലാപമുണ്ടാക്കല്‍, കുറ്റകരമായ ഗൂഢാലോചന, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്

പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ദില്ലി പോലീസ് അറിയച്ചിട്ടുണ്ട്. എഫ്‌ഐആറില്‍ പേര് പരാമര്‍ശിക്കപ്പെട്ട കര്‍ഷക നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ആഭ്യന്തര മന്ത്രാലയം ദില്ലി പോലീസിന് നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനും നിര്‍ദേശമുണ്ട്. കര്‍ഷക നേതാക്കള്‍ നടത്തിയ പ്രസംഗം സംഘര്‍ഷത്തിന് കാരണമായി എന്ന് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ ആരോപിച്ചിരുന്നു. റിപബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാത്രം 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. പോലീസുകാരുടെ പിസ്റ്റള്‍ സമരക്കാര്‍ കവര്‍ന്നു എന്നാണ് സമയ്പൂര്‍ ബാദ്‌ലി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.

കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണംകോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം

Recommended Video

cmsvideo
Krishnakumar criticize farmers

English summary
Union Home Minister Amit Shah arrived Hospitals to meet Injured Police men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X