മുഖ്യമന്ത്രിയാകാന്‍ പവാറിന്റെ കാല്ക്കല് വീണു; ഉദ്ധവിനെ കടന്നാക്രമിച്ച് അമിത് ഷാ
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റും ബിജെപി നേടും എന്നാണ് അമിത് ഷായുടെ അവകാശവാദം. സംസ്ഥാനത്ത് ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനക്കൊപ്പം സഖ്യത്തിലാണ് ബിജെപി

മുംബൈ: ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുഖ്യമന്ത്രിയാകുന്നതിന് വേണ്ടി എന്‍ സി പി തലവന്‍ ശരദ് പവാറിന് മുന്നില്‍ ഉദ്ധവ് താക്കറെ തല കുനിച്ച് നിന്നു എന്ന് അമിത് ഷാ ആരോപിച്ചു. 2019 ല്‍ ഞങ്ങളോടൊപ്പം നിന്ന് പ്രചാരണം നടത്തിയ ഉദ്ധവ് താക്കറെ ഫലം വന്നപ്പോള്‍ എല്ലാ ആശയങ്ങളും മറന്ന് ശരദ് പവാറിന്റെ കാല്ക്കല് വെച്ച് തന്നെ മുഖ്യമന്ത്രിയാക്കാന്‍ അഭ്യര്‍ത്ഥിച്ചു എന്നും അമിത് ഷാ പറഞ്ഞു.
ബി ജെ പിക്ക് അധികാരത്തോട് അത്യാഗ്രഹം ഉണ്ടായിരുന്നില്ല എന്നും സ്വന്തം ആശയം ഒരിക്കലും മറക്കില്ല എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര ബി ജെ പി കോലാപൂരില്‍ സംഘടിപ്പിച്ച 'വിജയ് സങ്കല്പ് റാലി'യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

മഹാരാഷ്ട്രയിലെ 48 സീറ്റും ബിജെപിക്ക്
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളും നേടാന്‍ ബി ജെ പിക്കാകണം എന്നും അദ്ദേഹം പ്രവര്‍ത്തകരോടായി പറഞ്ഞു. യഥാര്‍ത്ഥ ശിവസേന ഇപ്പോള്‍ ബി ജെ പിക്കൊപ്പമാണ്. ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി എന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉദ്ധവിന് വന്‍ തിരിച്ചടി
കഴിഞ്ഞ ദിവസമാണ് ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്. ശിവസേനയുടെ ഒൗദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഏക്നാഥ് ഷിന്‍ഡെയ്ക്ക് തന്നെയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണവുമായി ഉദ്ധവ് താക്കറെ വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി.

2000 കോടി രൂപയുടെ ഡീല്‍
ശിവസേനയുടെ പേരും ചിഹ്നവും ലഭിക്കാന്‍ 2000 കോടി രൂപയുടെ ഇടപാട് നടന്നു എന്നാണ് സഞ്ജയ് റാവത്ത് ആരോപിച്ചത്. 2000 കോടി രൂപയുടെ കൈമാറ്റം നടന്നതായാണ് തങ്ങള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം എന്നാണ് സഞ്ജയ് റാവത്തിന്റെ അവകാശവാദം.

പ്രധാനമന്ത്രിയുടെ ഓഫീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ടാഗ് ചെയ്ത് കൊണ്ടായിരുന്നു സഞ്ജയ് റാവത്തിന്റെ ആരോപണം. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോഴും തന്റെ ആരോപണം സഞ്ജയ് റാവത്ത് ആവര്‍ത്തിച്ചു. തനിക്ക് ലഭിച്ചത് പ്രാഥമിക വിവരമാണ് എന്നും ഇത് 100 ശതമാനം ശരിയാണ് എന്നുമാണ് സഞജയ് റാവത്ത് പറഞ്ഞത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications