Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ പറന്നിറങ്ങി അമിത് ഷാ; തൃണമൂലിനും മമതയ്ക്കും നെഞ്ചിടിപ്പേറുന്നു, വിമതര്‍ ബിജെപി പാളയത്തിലേക്കോ?

കൊല്‍ക്കത്ത: മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. സംസ്ഥാനത്ത് ഇത്തവണ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യം മാത്രമാണ് ബിജെപിക്കുള്ളത്. ഇതിനായി രാഷ്ട്രീയ ചാണക്യന്‍ അമിത് ഷായെ നേരിട്ടിറക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി അമിത് ഷാ ബംഗാളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയിരിക്കുകയാണ്.

bjp

ഇന്ന് രാവിലെയോടെ കൊല്‍ക്കത്തയിലെത്തിയ അമിത് ഷാ വിവിധ റാലികളില്‍ പങ്കെടുക്കുമെന്നാണ് സൂചന. കൊല്‍ക്കത്തയില്‍ എത്തിയതിന് പിന്നാലെ ട്വീറ്റുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു. ഗുരുദേവ് ടാഗോര്‍, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, ശ്യാമ പ്രസാദ് മുഖര്‍ജി തുടങ്ങിയ മഹാന്മാരുടെ ബഹുമാനപ്പെട്ട ഈ ദേശത്തിന് ഞാന്‍ നമസ്‌കരിക്കുന്നെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. അമിത് ഷായുടെ വരവോടെ തൃണമൂലുമായി ഇടഞ്ഞ് നില്‍ക്കുന്ന സുവേന്ദു അധികാരി എന്നീ നേതാക്കള്‍ ബിജെപിയിലേക്ക് ചേര്‍ന്നേക്കുമെന്ന സൂചയും പുറത്തുവരുന്നുണ്ട്.

അമിത് ഷാ ശനിയാഴ്ച മിഡ്നാപൂരില്‍ നടക്കുന്ന പൊതു റാലിയെ അഭിസംബോധന ചെയ്യും. ഈ റാലിയില്‍ നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ്, രബീന്ദ്രനാഥ ടാഗോറഉമായുള്ള അമിത് ഷായുടെ ചിത്രമുള്ള പ്ലക്കാര്‍ഡുകള്‍ ബോള്‍പൂരിലും ബംഗാളിലെ ബിര്‍ഭം ജില്ലയിലെ ശാന്തിനികേതനിലുമെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഒരു വിവാദത്തിലേക്ക് വഴിവച്ചിരുന്നു.

തുടര്‍ന്ന് ടാഗോര്‍ സ്ഥാപിച്ച ബംഗാളിലെ ഏക ദേശീയ സര്‍വകലാശാലയായ വിശ്വഭാരതിയിലെ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും എതിര്‍പ്പ് ഉന്നയിച്ചതിനെത്തുടര്‍ന്നാണ് പ്ലക്കാര്‍ഡുകള്‍ നീക്കം ചെയ്തിരുന്നു. അതേസമയം, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് കേന്ദ്രവും മമത സര്‍ക്കാരും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടെയിലാണ് അമിത് ഷായുടെ സന്ദര്‍ശനമെന്ന പ്രത്യേകതയും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+