കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ പറന്നിറങ്ങി അമിത് ഷാ; തൃണമൂലിനും മമതയ്ക്കും നെഞ്ചിടിപ്പേറുന്നു, വിമതര്‍ ബിജെപി പാളയത്തിലേക്കോ?

Google Oneindia Malayalam News

കൊല്‍ക്കത്ത: മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. സംസ്ഥാനത്ത് ഇത്തവണ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യം മാത്രമാണ് ബിജെപിക്കുള്ളത്. ഇതിനായി രാഷ്ട്രീയ ചാണക്യന്‍ അമിത് ഷായെ നേരിട്ടിറക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി അമിത് ഷാ ബംഗാളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയിരിക്കുകയാണ്.

bjp

ഇന്ന് രാവിലെയോടെ കൊല്‍ക്കത്തയിലെത്തിയ അമിത് ഷാ വിവിധ റാലികളില്‍ പങ്കെടുക്കുമെന്നാണ് സൂചന. കൊല്‍ക്കത്തയില്‍ എത്തിയതിന് പിന്നാലെ ട്വീറ്റുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു. ഗുരുദേവ് ടാഗോര്‍, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, ശ്യാമ പ്രസാദ് മുഖര്‍ജി തുടങ്ങിയ മഹാന്മാരുടെ ബഹുമാനപ്പെട്ട ഈ ദേശത്തിന് ഞാന്‍ നമസ്‌കരിക്കുന്നെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. അമിത് ഷായുടെ വരവോടെ തൃണമൂലുമായി ഇടഞ്ഞ് നില്‍ക്കുന്ന സുവേന്ദു അധികാരി എന്നീ നേതാക്കള്‍ ബിജെപിയിലേക്ക് ചേര്‍ന്നേക്കുമെന്ന സൂചയും പുറത്തുവരുന്നുണ്ട്.

ബംഗാള്‍ ഇളക്കിമറിച്ച് അമിത് ഷാ, മമതയെ പൂട്ടാന്‍ 6 മന്ത്രിമാര്‍, 24 മണിക്കൂറില്‍ 6 നേതാക്കള്‍ ബിജെപിയില്‍!!ബംഗാള്‍ ഇളക്കിമറിച്ച് അമിത് ഷാ, മമതയെ പൂട്ടാന്‍ 6 മന്ത്രിമാര്‍, 24 മണിക്കൂറില്‍ 6 നേതാക്കള്‍ ബിജെപിയില്‍!!

അമിത് ഷാ ശനിയാഴ്ച മിഡ്നാപൂരില്‍ നടക്കുന്ന പൊതു റാലിയെ അഭിസംബോധന ചെയ്യും. ഈ റാലിയില്‍ നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ്, രബീന്ദ്രനാഥ ടാഗോറഉമായുള്ള അമിത് ഷായുടെ ചിത്രമുള്ള പ്ലക്കാര്‍ഡുകള്‍ ബോള്‍പൂരിലും ബംഗാളിലെ ബിര്‍ഭം ജില്ലയിലെ ശാന്തിനികേതനിലുമെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഒരു വിവാദത്തിലേക്ക് വഴിവച്ചിരുന്നു.

99.9 ശതമാനം പേർക്കും കോൺഗ്രസ് പ്രസിഡന്റായി വേണ്ടത് രാഹുൽ ഗാന്ധിയെ: രൺദീപ് സുർജേവാല 99.9 ശതമാനം പേർക്കും കോൺഗ്രസ് പ്രസിഡന്റായി വേണ്ടത് രാഹുൽ ഗാന്ധിയെ: രൺദീപ് സുർജേവാല

തുടര്‍ന്ന് ടാഗോര്‍ സ്ഥാപിച്ച ബംഗാളിലെ ഏക ദേശീയ സര്‍വകലാശാലയായ വിശ്വഭാരതിയിലെ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും എതിര്‍പ്പ് ഉന്നയിച്ചതിനെത്തുടര്‍ന്നാണ് പ്ലക്കാര്‍ഡുകള്‍ നീക്കം ചെയ്തിരുന്നു. അതേസമയം, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് കേന്ദ്രവും മമത സര്‍ക്കാരും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടെയിലാണ് അമിത് ഷായുടെ സന്ദര്‍ശനമെന്ന പ്രത്യേകതയും ഉണ്ട്.

കോണ്‍ഗ്രസിന്റെ ആ വലിയ ലക്ഷ്യം നേടിയെടുപ്പിക്കാൻ കമൽനാഥ്; വിമത കൂടിക്കാഴ്ചയിലെ ട്രബിൾ ഷൂട്ടർ, നിർണായക പങ്ക്കോണ്‍ഗ്രസിന്റെ ആ വലിയ ലക്ഷ്യം നേടിയെടുപ്പിക്കാൻ കമൽനാഥ്; വിമത കൂടിക്കാഴ്ചയിലെ ട്രബിൾ ഷൂട്ടർ, നിർണായക പങ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി കളിക്കുന്നത് ബിജെപിയുടെ പ്രതിപക്ഷ രാഷ്ട്രീയം: തുറന്നടിച്ച് കർഷക സംഘടനപ്രധാനമന്ത്രി നരേന്ദ്രമോദി കളിക്കുന്നത് ബിജെപിയുടെ പ്രതിപക്ഷ രാഷ്ട്രീയം: തുറന്നടിച്ച് കർഷക സംഘടന

കത്തെഴുതിയ വിമതരുമായി സോണിയാ ഗാന്ധിയുടെ കൂടിക്കാഴ്ച, കോൺഗ്രസിന് നിർണ്ണായകംകത്തെഴുതിയ വിമതരുമായി സോണിയാ ഗാന്ധിയുടെ കൂടിക്കാഴ്ച, കോൺഗ്രസിന് നിർണ്ണായകം

Recommended Video

cmsvideo
കർഷകർക്ക് മുന്നിൽ മുട്ടുമടക്കി തലതാഴ്ത്തി മോദി..ഞങ്ങളില്ലേ | Oneindia Malayalam

English summary
Union Home Minister Amit Shah's two-day visit to Bengal begins, All you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X