കശ്മീരിലെ പഹാരി സമൂദായത്തിന് പട്ടികവർഗ സംവരണം പ്രഖ്യാപിച്ച് അമിത് ഷാ, 'സംവരണ ചട്ടങ്ങളിൽ സമൂല മാറ്റം'
ജമ്മുകശ്മീരിലെ പഹാരി സമുദായത്തിന് ഉടൻ പട്ടികവർഗ സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജസ്റ്റിസ് ശർമ്മ കമ്മീഷൻ ശുപാർശ അനുസരിച്ച് ഗുജ്ജർ, ബകർവാൾ, പഹാരി സമൂദായങ്ങൾക്കാവും നേട്ടം ലഭിക്കുക. സംവരണ നിയമങ്ങളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം കശ്മിരിൽൽ വ്യക്തമാക്കി.
പിന്നാക്ക സമുദായങ്ങളെ ജമ്മു കശ്മീരില്‍ സംവരണവിഭാഗമായി അംഗീകരിക്കുന്നതോടെ സമുദായങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അവസാനിക്കുമെന്നും അമിത് ഷാ പറഞ്ഞു.ജോലിയിലും, വിദ്യാഭ്യാസത്തിലുൾപ്പെടെയാവും സംവരണം ലഭിക്കുക. പഹാരി വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുന്നതിൽ നിലവിൽ പിന്നോക്ക വിഭാഗത്തിലുള്ള ഗുജ്ജാര്‍, ബകര്‍വാള്‍ വിഭാഗങ്ങൾ എതിർപ്പുണ്ട്.

എന്നാൽ ഇവരുടെ നിലവിലുള്ള അവകാശങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലന്നും, ഇവരെ തെറ്റുധരിപ്പിച്ചതാണെന്നും അമിത് ഷആ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയില്ലായിരുന്നുവെങ്കിൽ സംവരണ നിയമങ്ങൾ മാറുവായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. 'നരേന്ദ്ര മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി. ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ എസ്ചി വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുമായിരുന്നോ, ഇനി പഹാരി ഉൾപ്പടെയുള്ള സമൂദായങ്ങൾക്ക് സംവരണം ലഭിക്കും.
അമിത് ഷാ പറഞ്ഞു.
കശ്മീർ താഴ്വരയിലെ സംഘർഷങ്ങളെ ഇല്ലാതാക്കാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയത് സഹായിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. മൂന്ന് കുടുംബങ്ങളാണ് കഴിഞ്ഞ 70 വർഷക്കാലം ജമ്മു കശ്മീർ ഭരിച്ചത്. ജനാധിപത്യ പ്രക്രീയകളിലെ എല്ലാ തീരുമാനങ്ങളും അവരാണ് എടുത്തിരുത്. എന്നാൽ ഇന്ന് അങ്ങനെ അല്ല എല്ലാ തെരഞ്ഞെടുപ്പിുകളിലും ജനങ്ങൾക്ക് പങ്കാളികളാവാൻ കഴിയുന്നു. അമിത് ഷാ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതോടെ വലിയ മാറ്റങ്ങളാണ് കശ്മീരിൽ ഉണ്ടായത്. താഴ്വരയിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തി. സുരക്ഷ സൈനികർക്ക് നേരെ കല്ലെറിയുന്നതുള്ളപ്പടെയുള്ള സംഭവങ്ങൾ ഇവിടെ ഉണ്ടായിരിന്നു. എന്നാൽ അത്തരം സംഭവങ്ങൾ ഇന്നില്ല. എല്ലാം പൂർണമായും അവസാനിച്ചിരിക്കുന്നു.
കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ വലിയ പ്രതിസന്ധികൾ ഉണ്ടാകുമെന്ന് ചിലർ പറഞ്ഞിരുന്നു. അവർക്കുള്ള മറുപടിയാണ് ഇന്നത്തെ റാലിയിലെ വൻ ജനാവലി. വൈഷ്ണോ ദേവിയുടെ ദർശനം ഇന്ന് തന്നെ ഈ മഹാനവമി ദിവസം നേടാൻ സാധിച്ചത് പുണ്യമായാണ് കരുതുന്നത്. കശ്മീരിൽ എല്ലാവർക്കും നല്ലതുണ്ടാകാൻ വോണ്ടിയാണ് ഞാൻ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നേടിയത്. - അമിത ഷാ പറഞ്ഞു.
അതേസമയം അമിത് ഷായുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് ജമ്മുവിലെ പല മേഖലകളിലും ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. ജയിൽ ഡിജിപി
ഹേമന്ത് ലോഹ്യയെ വീട്ടുജോലിക്കാരൻ കൊലപ്പെടുത്തിയതിന് പിന്നാലെ കർശന സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്. ഹേമന്ത് ലോഹ്യയുടെ കൊലപാതകം അമിത് ഷായ്ക്കുള്ള സമ്മാനമാണെന്ന് പീപ്പിള്‍സ് ആന്‍റി ഫാസിസ്റ്റ് ഫ്രണ്ടെന്ന സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.












Click it and Unblock the Notifications