കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിക്ക് കേന്ദ്രം; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: റിപബ്ലിക് ദിനത്തില്‍ കര്‍ഷക സമരക്കാര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കടുത്ത നടപടിക്ക് കേന്ദ്രസര്‍ക്കാര്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കര്‍ഷക നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ആഭ്യന്തര മന്ത്രാലയം ദില്ലി പോലീസിന് നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനും നിര്‍ദേശമുണ്ട്. സമരം എങ്ങനെ സംഘര്‍ഷത്തിലേക്കെത്തി, നേരത്തെ പോലീസുമായുണ്ടാക്കിയ കരാര്‍ ലംഘിക്കപ്പെട്ടത് എങ്ങനെ എന്നീ കാര്യങ്ങള്‍ വിശദീകരിക്കാന്‍ മൂന്ന് ദിവസത്തെ സമയം കര്‍ഷക നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

a

യോഗേന്ദ്ര യാദവ്, ബാല്‍ദേവ് സിങ് സിര്‍സ, രാജേവാള്‍ തുടങ്ങി 20ലധികം കര്‍ഷക നേതാക്കള്‍ക്ക് ദില്ലി പോലീസ് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മറുപടി നല്‍കാമെന്ന് നേതാക്കള്‍ പോലീസിനെ അറിയിച്ചു. രാകേഷ് തികായത്ത് ഉള്‍പ്പെടെ 37 കര്‍ഷക നേതാക്കള്‍ക്കെതിരെയാണ് ദില്ലി പോലീസ് കേസെടുത്തിട്ടുള്ളത്. യോഗേന്ദ്ര യാദവും മേധാ പട്കറുമെല്ലാം ഇതില്‍പ്പെടും. കലാപമുണ്ടാക്കല്‍, കുറ്റകരമായ ഗൂഢാലോചന, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പലതും.

യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്

കര്‍ഷക നേതാക്കള്‍ നടത്തിയ പ്രസംഗം സംഘര്‍ഷത്തിന് കാരണമായി എന്ന് ദില്ലി പോലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ ആരോപിച്ചിരുന്നു. 394 പോലീസുകാര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഈ സംഭവത്തില്‍ കര്‍ഷക നേതാക്കള്‍ക്കുള്ള പങ്ക് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റിപബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാത്രം 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണംകോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം

പോലീസുകാരുടെ പിസ്റ്റള്‍ സമരക്കാര്‍ കവര്‍ന്നു എന്നാണ് സമയ്പൂര്‍ ബാദ്‌ലി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. കൂടെ രണ്ടു ടിയര്‍ ഗ്യാസ് തോക്കുകളും നഷ്ടമായിട്ടുണ്ട്. ദര്‍ശന്‍ പാല്‍, ഗുര്‍ണം സിങ് ചാന്ദുനി, കുല്‍വന്ത് സിങ് സാന്തു, സത്‌നാം സിങ് പന്നു, ജോഗീന്ദര്‍ സിങ് ഉഗ്രഹ, സുര്‍ജീത് സിങ് ഫൂല്‍, ജഗ്ജീത് സിങ് ദാലേവാള്‍, ബല്‍ബീര്‍ സിങ് രാജേവാള്‍, ഹരീന്ദര്‍ സിങ് ലോഖോവാള്‍ തുടങ്ങിയ കര്‍ഷക നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ജോസ് പക്ഷം പിളരും; ഒരു വിഭാഗവുമായി സംസാരിച്ചുവെന്ന് പിസി ജോര്‍ജ്... യുഡിഎഫിന് സാധ്യതയേറിജോസ് പക്ഷം പിളരും; ഒരു വിഭാഗവുമായി സംസാരിച്ചുവെന്ന് പിസി ജോര്‍ജ്... യുഡിഎഫിന് സാധ്യതയേറി

Recommended Video

cmsvideo
Krishnakumar criticize farmers

English summary
Union Home Ministry directed to issue Lookout notice against Farmer Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X