Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാം സംസ്ഥാനങ്ങളിലും ബിജെപി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരും'; രാജ്യസഭയിൽ അമിത് ഷാ

ഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയിൽ സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഏകീകൃത സിവിൽ കോഡ്. മുസ്ലിം വ്യക്തി നിയമം, മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം എന്നിവ ഉൾപ്പെടെ പ്രധാന വിഷയങ്ങൾ അദ്ദേഹം അഭിസംബോധന ചെയ്തു.

amit shah

ബി ജെ പി എല്ലാ സംസ്ഥാനങ്ങളിലും ഏകീക‍ൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പറഞ്ഞ അമിത് ഷാ മുസ്ലിം വ്യക്തി നിയമത്തെക്കുറിച്ചുള്ള കോൺ​ഗ്രസിന്റെ നിലപാടിനെ വിമർശിക്കുകയും ചെയ്തു.

കോൺ​ഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വ്യക്തി നിയമത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് കോൺ​ഗ്രസ് വ്യക്തമാക്കണമെന്നും വ്യക്തമായ നിലപാട് സ്വീകരിക്കണം എന്നും അമിത് ഷാ പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്താനുള്ള ഏത് നീക്കത്തെയും ബി ജെ പി ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിക്ക് ഒരു എം പി മാത്രമാണെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും മികച്ചതും സമ​ഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് അമിത് ഷാ പറഞ്ഞു. മറ്റുള്ളവർ പരാജയപ്പെട്ടിടത്താണ് ഇന്ത്യയുടെ ജനാധിപത്യം വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. " കഴിഞ്ഞ 75 വർഷങ്ങളിൽ പല രാജ്യങ്ങളും സ്വാതന്ത്ര്യം നേടി. പക്ഷേ അവിടെ ജനാധിപത്യം അഭിവൃദ്ധി പ്രാപിച്ചില്ല. എന്നാൽ നമ്മുടെ ജനാഝിപത്യം ആഴത്തിൽ വേരൂന്നിയതാണ്. ഒരു തുള്ള രക്തം വീഴാതെ നമ്മൾ നിരവധി മാറ്റങ്ങൾ വരുത്തി, " അദ്ദേഹം പറഞ്ഞു. ജനാധിപത്യ മാർ​ഗങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങൾ ഒന്നിലധികം സ്വേച്ഛാധിപതികളുടെ ധിക്കാരം തകർത്തെന്നും അമിത് ഷാ പറഞ്ഞു.

ബി ജെ പി അധികാരത്തിലിരുന്നപ്പോൾ 16 വർഷത്തെ ഭരണത്തിൽ 22 തവണ ഭരണഘടനv ഭേദ​ഗതി ചെയ്തുവെന്നും കോൺ​ഗ്രസ് അധികാരത്തിലിരുന്ന 55 വർഷത്തിനിടെ 77 ഭരണഘടന ഭേദ​ഗതികൾ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. " 16 വർഷം ഭരിച്ച ബി ജെ പി ഭരണഘടനയിൽ 22 ഭേദ​ഗതികൾ വരുത്തി. ഇതിന് വിപരീതമായി 55 വർഷം ഭരിച്ച കോൺ​ഗ്രസ് 77 ഭേദ​ഗതികൾ വരുത്തി. ഇരു പാർട്ടികളും ഭരണഘടനയിൽ ഭേ​ദ​ഗതി വരുത്തിയിട്ടുണ്ട്. ഭേദ​ഗതികൾ നടപ്പിലാക്കാൻ വ്യത്യസ്ത വഴികളുണ്ട്, ചിലത് ഭരണഘടനപരമായ നടപടിക്രമങ്ങൾ പിന്തുടരുന്നു. മറ്റുള്ളവ ഒരു ഔപചാരികത എന്ന നിലയിൽ ആയിരിക്കാം, " അദ്ദേഹം വ്യക്തമാക്കി മറ്റുള്ളവ ഒരു ഔപചാരികത എന്ന നിലയിലായിരിക്കാം," അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+