കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാ

Google Oneindia Malayalam News

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളില്‍ അടുത്ത വര്‍ഷം ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നാണ് മല്‍സരിക്കുന്നത്.

എങ്കിലും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരം. മമത സര്‍ക്കാര്‍ വീഴുമെന്നാണ് ബിജെപിയുടെ പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ ചാണക്യനായ അമിത് ഷായുടെ പ്രവചനം എന്നതും ശ്രദ്ധേയമാണ്.....

തിരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാകും

തിരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാകും

ബംഗാളില്‍ ബിജെപി പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നു. നരേന്ദ്ര മോദി യുടെ പ്രചാരണത്തിന് കീഴില്‍ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്. ആരാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ട് മറുപടി നല്‍കിയില്ല.

മുഖ്യമന്ത്രി സ്ഥാനാര്‍ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ ഒരു വിഷയമല്ല. അതേസമയം, ബംഗാളിലെ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണം മടുത്തിട്ടുണ്ട് എന്നതാണ് പ്രധാനം. ഉംഫുന്‍ ചുഴലിക്കാറ്റ് പ്രതിസന്ധി സൃഷ്ടിച്ച വേളയിലും അഴിമതി നടന്നു. തങ്ങള്‍ അയച്ച റിലീഫ് വസ്തുക്കള്‍ പോലും വഴിതിരിച്ചുവിട്ടുവെന്നും അമിത് ഷാ ആരോപിച്ചു.

രാഷ്ട്രപതി ഭരണം

രാഷ്ട്രപതി ഭരണം

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബംഗാളില്‍ താളം തെറ്റി. രോഗ വ്യാപനം തടയാന്‍ മമത ബാനര്‍ജി സര്‍ക്കാരിന് സാധിച്ചില്ല. ബംഗാളില്‍ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെടാന്‍ ബിജെപിക്ക് അര്‍ഹതയുണ്ട് എന്നും അമിത് ഷാ പറഞ്ഞു.

 കോണ്‍ഗ്രസ്-സിപിഎം

കോണ്‍ഗ്രസ്-സിപിഎം

ഒരു കാലത്ത് സിപിഎം ഭരിച്ച സംസ്ഥാനമാണ് ബംഗാള്‍. 34 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യമായത് 2011ല്‍ മമതാ ബാനര്‍ജി വിജയം നേടിയതോടെയാണ്. എന്നാല്‍ ഇന്ന് സിപിഎം തീര്‍ത്തും അപ്രത്യക്ഷമായിരിക്കുന്നു. ഒട്ടേറെ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് സിപിഎം മല്‍സരിക്കുന്നത്.

മുസ്ലിം പ്രീണനം

മുസ്ലിം പ്രീണനം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബിജെപി പ്രധാന ശക്തിയായി ബംഗാളില്‍ വളര്‍ന്നിട്ടുണ്ട്. മമത സര്‍ക്കാര്‍ മുസ്ലിംങ്ങളെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നാണ് ബിജെപിയുടെ പ്രധാന പ്രചാരണം. ബംഗ്ലാദേശ് അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും ബിജെപി ആയുധമാക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരങ്ങള്‍ ഇതായിരുന്നു.

വന്‍ മുന്നേറ്റം

വന്‍ മുന്നേറ്റം

42 ലോക്‌സഭാ മണ്ഡലങ്ങളാണ് ബംഗാളിലുള്ളത്. നേരത്തെ രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു ബിജെപിക്ക്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 18 ആയി ഉയര്‍ന്നു. വോട്ടിങ് ശതമാനം 40നോട് അടുത്തു. ഈ ആത്മവിശ്വാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷം രൂക്ഷമാണ്.

കടമ്പ കടന്ന് ഇറാന്‍; യുഎസ് എതിര്‍പ്പ് വിലപ്പോയില്ല, നെഞ്ചിടിപ്പ് കൂടി ട്രംപ്, 13 വര്‍ഷത്തിന് ശേഷംകടമ്പ കടന്ന് ഇറാന്‍; യുഎസ് എതിര്‍പ്പ് വിലപ്പോയില്ല, നെഞ്ചിടിപ്പ് കൂടി ട്രംപ്, 13 വര്‍ഷത്തിന് ശേഷം

English summary
Union Minister Amit Shah Says BJP Will Form Govt in West Bengal Next Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X