കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാര്‍ ഹെഗ്ഡെ അന്തരിച്ചു
Recommended Video

ബെംഗളൂരു: കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായി എച്ച് എൻ അനന്തകുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. കാൻസര്‍ രോഗബാധയെ തുടർന്നാണ് അന്ത്യം. തിങ്കളാഴ്ച പുലർച്ചെ 2.30ന് ബാംഗ്ലൂരിലെ ബസവനഗുഡിയിലാണ് അനന്തകുമാർ നിര്യാതനായത്. ലണ്ടന്‍, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ചികിത്സയെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് അനന്ത് കുമാർ ബാംഗ്ലൂരില്‍ തിരിച്ചെത്തിയത്.
നരേന്ദ്രമോദി സർക്കാരില്‍ പാര്‍ലമെന്ററി കാര്യം, രാസവളം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല അനന്ത് കുമാറിനായിരുന്നു. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ കേന്ദ്ര സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. കര്‍ണാടക ബി ജെ പി അധ്യക്ഷനായിരുന്നു. ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിൽ നിന്നും തുടർച്ചയായി ഇത് ആറാം തവണയാണ് അനന്ത് കുമാർ ലോക്സഭയിലെത്തിയത്. 2014 ലോക്സഭ ഇലക്ഷനിൽ കോൺഗ്രസിന്റെ നന്ദൻ നിലേകനിയെയാണ് അനന്ത് കുമാർ പരാജയപ്പെടുത്തിയത്.

അനന്ത് കുമാർ സംസ്ഥാന അധ്യക്ഷനായിരിക്കേയാണ് കർണാടകത്തിൽ ബി ജെ പി ആദ്യമായി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലും അത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബി ജെ പിക്ക് സാധിച്ചു. ഈ വിജയങ്ങളോടെ അനന്ത് കുമാർ ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. 2004ൽ അദ്ദേഹം ബി ജെ പി ദേശീയ ജനറൽ സെക്രട്ടറിയായി. ലോക്സഭയിൽ ബി ജെ പിയുടെ പരിചയസമ്പന്നനായ അംഗമായിരുന്നു അനന്ത് കുമാർ. ടൂറിസം, യുവജനക്ഷേമം, നഗരവികസനം തുടങ്ങിയ വിവിധ വകുപ്പുകളിൽ സഹമന്ത്രിയായിട്ടുണ്ട്.
1959 ജൂലൈ 29ന് ബാംഗ്ലൂരിലാണ് അനന്ത് കുമാർ ജനിച്ചത്. അഖില ഭാരതീയ വിദ്യാർഥി പരിഷത്തിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തി. തുടർന്ന് രാഷ്ട്രീയ സ്വയം സേവക് സംഘത്തിലും ബി ജെ പിയിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ്തത്തിലുമെത്തി. ബി എ, എൽ എൽ ബി ബിരുദങ്ങളുണ്ട്. കർണാകയിലെ ബി ജെ പി നേതാക്കളില്‍ പ്രമുഖനായിരുന്നു. ഡോ. തേജസ്വിനി അനന്ത് കുമാറാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവരാണ് മക്കൾ.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
അജ്ഞാതരുടെ പണിയോ? ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മരിച്ചു -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications