കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാര്‍ ഹെഗ്ഡെ അന്തരിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാര്‍ അന്തരിച്ചു | Oneindia Malayalam

ബെംഗളൂരു: കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായി എച്ച് എൻ അനന്തകുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. കാൻസര്‍ രോഗബാധയെ തുടർന്നാണ് അന്ത്യം. തിങ്കളാഴ്ച പുലർച്ചെ 2.30ന് ബാംഗ്ലൂരിലെ ബസവനഗുഡിയിലാണ് അനന്തകുമാർ നിര്യാതനായത്. ലണ്ടന്‍, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ചികിത്സയെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് അനന്ത് കുമാർ ബാംഗ്ലൂരില്‍ തിരിച്ചെത്തിയത്.

നരേന്ദ്രമോദി സർക്കാരില്‍ പാര്‍ലമെന്ററി കാര്യം, രാസവളം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല അനന്ത് കുമാറിനായിരുന്നു. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ കേന്ദ്ര സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. കര്‍ണാടക ബി ജെ പി അധ്യക്ഷനായിരുന്നു. ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിൽ നിന്നും തുടർച്ചയായി ഇത് ആറാം തവണയാണ് അനന്ത് കുമാർ ലോക്സഭയിലെത്തിയത്. 2014 ലോക്സഭ ഇലക്ഷനിൽ കോൺഗ്രസിന്റെ നന്ദൻ നിലേകനിയെയാണ് അനന്ത് കുമാർ പരാജയപ്പെടുത്തിയത്.

ananth-kumar

അനന്ത് കുമാർ സംസ്ഥാന അധ്യക്ഷനായിരിക്കേയാണ് കർണാടകത്തിൽ ബി ജെ പി ആദ്യമായി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലും അത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബി ജെ പിക്ക് സാധിച്ചു. ഈ വിജയങ്ങളോടെ അനന്ത് കുമാർ ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. 2004ൽ അദ്ദേഹം ബി ജെ പി ദേശീയ ജനറൽ സെക്രട്ടറിയായി. ലോക്സഭയിൽ ബി ജെ പിയുടെ പരിചയസമ്പന്നനായ അംഗമായിരുന്നു അനന്ത് കുമാർ. ടൂറിസം, യുവജനക്ഷേമം, നഗരവികസനം തുടങ്ങിയ വിവിധ വകുപ്പുകളിൽ സഹമന്ത്രിയായിട്ടുണ്ട്.

1959 ജൂലൈ 29ന് ബാംഗ്ലൂരിലാണ് അനന്ത് കുമാർ ജനിച്ചത്. അഖില ഭാരതീയ വിദ്യാർഥി പരിഷത്തിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തി. തുടർന്ന് രാഷ്ട്രീയ സ്വയം സേവക് സംഘത്തിലും ബി ജെ പിയിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ്തത്തിലുമെത്തി. ബി എ, എൽ എൽ ബി ബിരുദങ്ങളുണ്ട്. കർണാകയിലെ ബി ജെ പി നേതാക്കളില്‍ പ്രമുഖനായിരുന്നു. ഡോ. തേജസ്വിനി അനന്ത് കുമാറാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവരാണ് മക്കൾ.

<strong> ടിപ്പു ജയന്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ ആടിയുലയുന്നു...... കുമാരസ്വാമിക്കെതിരെ സിദ്ധരാമയ്യ</strong> ടിപ്പു ജയന്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ ആടിയുലയുന്നു...... കുമാരസ്വാമിക്കെതിരെ സിദ്ധരാമയ്യ

English summary
Union Minister Ananth Kumar passed away on Monday in Bengaluru. He was reportedly suffering from cancer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X