Get Updates
Get notified of breaking news, exclusive insights, and must-see stories!

അനന്ത് കുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ; പ്രധാനമന്ത്രി ബെംഗളൂരുവിലേക്ക്

Recommended Video

cmsvideo
    അനന്ത് കുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോദി

    ബെംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കരുത്തുറ്റ ഒരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഭാവനകളെ രാജ്യം എന്നും സ്മരിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അനന്ത് കുമാറിന് അന്തിമോപചാരം അർപ്പിക്കാനായി തിങ്കളാഴ്ച വൈകിട്ട് 7ന് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തും.

    രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങിയ നേതാക്കളും അനന്ത് കുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. നരേന്ദ്രമോദി സർക്കാരില്‍ പാര്‍ലമെന്ററി കാര്യം, രാസവളം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല അനന്ത് കുമാറിനായിരുന്നു

    ananth kumar

    തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ ബെംഗളൂരുവിലെ വീട്ടിൽവെച്ചായിരുന്നു അനന്ത്കുമാറിന്റെ അന്ത്യം. അർബുധരോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ലണ്ടന്‍, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ചികിത്സയെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് അനന്ത് കുമാർ ബാംഗ്ലൂരില്‍ തിരിച്ചെത്തിയത്.

    ബെംഗളൂരു നാഷണൽ കോളേജ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ചൊവ്വാഴ്ച ചാമരാജ് പേട്ട ശ്മശാനത്തിൽ നടക്കും. അനന്ത് കുമാറിന്റെ നിര്യാണത്തെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+