നേരിട്ടുള്ള നികുതി പിരിവിൽ 31.1 ശതമാനം കുറവെന്ന് കേന്ദ്രമന്ത്രി: ജിഎസ്ടി പിരിവിലും കുറവെന്ന്!
ദില്ലി: നടപ്പുസാമ്പത്തിക വർഷത്തിൽ നേരിട്ടുള്ള നികുതി പിരിവ് 31.1 ശതമാനം കുറഞ്ഞ് 1. 92 കോടിയായെന്ന് കണക്കുകൾ. കേന്ദ്ര ധനകാര്യ സഹകാര്യമന്ത്രി അനുരാഗ് ഠാക്കൂർ ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ-ആഗസ്റ്റ് മാസത്തെ കണക്കാണിത്. 2018- 2019 സാമ്പത്തിക വർഷത്തിൽ ഇതേ കാലയളലവിൽ 2.79 ലക്ഷമാണ് നികുതിയിനത്തിൽ പിരിച്ചെടുത്തത്. 2020 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ- ആഗസ്റ്റിൽ 11. 23 ലക്ഷത്തിൽ നിന്ന് 3.42 ലക്ഷത്തിലേക്ക് കുറയുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2020- 21 സാമ്പത്തിക വർഷത്തിൽ ജിഎസ്ടി പിരിവിലും ഇടിവാണ് സംഭവിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനം മൂലം ലോക്ക്ഡൌൺ പ്രഖ്യാപിച്ചതും നികുതിദായകർക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ പലിശ എഴുതിത്തള്ളിയതുമെല്ലാമാണ് ലോക്സഭയിൽ നൽകിയ മറുപടിയിൽ ഠാക്കൂർ വ്യക്തമാക്കിയിട്ടുണ്ട്.

നികുതി പിരിവ് കൃത്യമായി നടപ്പിലാക്കുന്നതിനായി സർക്കാർ സമഗ്രമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നികുതി തട്ടിപ്പ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തട്ടിപ്പ് നടത്തുന്നവരുടെ വിവരങ്ങളും റിപ്പോർട്ടുകളും സംസ്ഥാന- കേന്ദ്ര സർക്കാർ നികുതി വകുപ്പുമായി പങ്കുവെച്ചുകഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications