കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരിട്ടുള്ള നികുതി പിരിവിൽ 31.1 ശതമാനം കുറവെന്ന് കേന്ദ്രമന്ത്രി: ജിഎസ്ടി പിരിവിലും കുറവെന്ന്!

Google Oneindia Malayalam News

ദില്ലി: നടപ്പുസാമ്പത്തിക വർഷത്തിൽ നേരിട്ടുള്ള നികുതി പിരിവ് 31.1 ശതമാനം കുറഞ്ഞ് 1. 92 കോടിയായെന്ന് കണക്കുകൾ. കേന്ദ്ര ധനകാര്യ സഹകാര്യമന്ത്രി അനുരാഗ് ഠാക്കൂർ ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ-ആഗസ്റ്റ് മാസത്തെ കണക്കാണിത്. 2018- 2019 സാമ്പത്തിക വർഷത്തിൽ ഇതേ കാലയളലവിൽ 2.79 ലക്ഷമാണ് നികുതിയിനത്തിൽ പിരിച്ചെടുത്തത്. 2020 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ- ആഗസ്റ്റിൽ 11. 23 ലക്ഷത്തിൽ നിന്ന് 3.42 ലക്ഷത്തിലേക്ക് കുറയുന്നത്.

'സമാന അനുഭവസ്ഥര്‍ക്ക് ഐക്യം സ്വാഭാവികം'; കെടി ജലീലിനേയും കോടിയേരിയേയും പരിഹസിച്ച് പിടി തോമസ്'സമാന അനുഭവസ്ഥര്‍ക്ക് ഐക്യം സ്വാഭാവികം'; കെടി ജലീലിനേയും കോടിയേരിയേയും പരിഹസിച്ച് പിടി തോമസ്

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2020- 21 സാമ്പത്തിക വർഷത്തിൽ ജിഎസ്ടി പിരിവിലും ഇടിവാണ് സംഭവിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനം മൂലം ലോക്ക്ഡൌൺ പ്രഖ്യാപിച്ചതും നികുതിദായകർക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ പലിശ എഴുതിത്തള്ളിയതുമെല്ലാമാണ് ലോക്സഭയിൽ നൽകിയ മറുപടിയിൽ ഠാക്കൂർ വ്യക്തമാക്കിയിട്ടുണ്ട്.

-tax74-

നികുതി പിരിവ് കൃത്യമായി നടപ്പിലാക്കുന്നതിനായി സർക്കാർ സമഗ്രമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നികുതി തട്ടിപ്പ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തട്ടിപ്പ് നടത്തുന്നവരുടെ വിവരങ്ങളും റിപ്പോർട്ടുകളും സംസ്ഥാന- കേന്ദ്ര സർക്കാർ നികുതി വകുപ്പുമായി പങ്കുവെച്ചുകഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

English summary
Union minister Anurag Takur says Net Direct Tax Collection decclines 31% In April-August 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X