കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയ്ക്ക് പപ്പടം നിര്‍ദേശിച്ച മന്ത്രിക്ക് കോവിഡ്, രോഗം ബാധിക്കുന്ന നാലാമത്തെ കേന്ദ്ര മന്ത്രി!!

Google Oneindia Malayalam News

ദില്ലി: കോവിഡിന് പപ്പടം മരുന്നായി നിര്‍ദേശിച്ച കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ദില്ലിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ ആരോഗ്യനിലയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പക്ഷേ കേന്ദ്ര മന്ത്രിമാരില്‍ ഇത് നാലാമത്തെയാള്‍ക്കാണ് കോവിഡ് ബാധിക്കുന്നത്. അത് ആശങ്കപ്പെടുത്തുന്നതാണ്. പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്നുള്ള മന്ത്രിമാര്‍ക്കാണ് കോവിഡ് ബാധിക്കുന്നത്. ഇതാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്.

1

കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയാണ് അര്‍ജുന്‍ മേഘ്‌വാള്‍. കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയതോടെ, ഞാന്‍ ടെസ്റ്റ് നടത്തി. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ടെസ്റ്റ് പോസിറ്റീവായിരുന്നു. പക്ഷേ ഞാന്‍ സുഖമായിരിക്കുന്നു. എനിക്ക് പ്രശ്‌നമൊന്നുമില്ല. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഞാന്‍ ഇപ്പോള്‍ എയിംസിലാണ്. ഞാനുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആരോഗ്യം ശ്രദ്ധിക്കണമെന്ന് മേഘ്‌വാള്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു മേഘ്‌വാള്‍. ഭാഭിജി കാ പപ്പഡ് എന്ന ഉല്‍പ്പന്നം പുറത്തിറക്കുന്ന ചടങ്ങിനിടെ, കൊറോണവൈറസിനെ തുരത്താന്‍ ശേഷിയുള്ളതാണ് ഈ പപ്പടമെന്ന് മന്ത്രി പറഞ്ഞു. ശരീരത്തില്‍ ആന്‍ഡിബോഡികള്‍ ഈ പപ്പടം കഴിച്ചാല്‍ വര്‍ധിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടിരുന്നു. ആത്മനിര്‍ഭര്‍ പദ്ധതി പ്രകാരമായിരുന്നു ഈ പപ്പടം പുറത്തിറക്കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ തരംഗമായിരുന്നു. രാജസ്ഥാനിലെ ബീക്കാനീറില്‍ നിന്നുള്ള എംപിയായ മേഘ്‌വാള്‍ വലിയ പരിഹാസങ്ങളും ഇതേ തുടര്‍ന്ന് ഏറ്റുവാങ്ങിയിരുന്നു.

നേരത്തെ കൃഷി മന്ത്രി കൈലാഷ് ചൗധരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി ജോധ്പൂരില്‍ ചികിത്സയിലാണ്. ആഭ്യന്തര മന്ത്രിാ അമിത് ഷായും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ മേദാന്ത ആശുപത്രിയിലാണ് അമിത് ഷാ ചികിത്സ തേടിയത്. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മറ്റൊരു കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഓഗസ്റ്റ് നാലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രധാനും മേദാന്തയില്‍ തന്നെയാണ് ചികിത്സ തേടിയത്.

English summary
union minister arjun meghwal who recommend pappad to drive away coronavirus tested positive for covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X