കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിനെ രക്ഷിക്കാൻ മമതയുടെ പ്രചാരണത്തെ എതിർക്കണം: മമതക്കെതിരെ കേന്ദ്രമന്ത്രി, പോര് കനക്കുന്നു...

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിംബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ മമതാ ബാനർജി പരാജയപ്പെട്ടുവെന്നാണ് പശ്ചിംബംഗാളിൽ നിന്നുള്ള ബിജെപി നേതാവ് കൂടിയായ ബാബുൽ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്തെ കൊറോണ വൈറസിൽ നിന്ന് രക്ഷിക്കണമെങ്കിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള പ്രചാരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നാണ് സുപ്രിയോ ചൂണ്ടിക്കാണിക്കുന്നത്.

കൊറോണയില്‍ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തരുത്... മുസ്ലീങ്ങളെ പിന്തുണച്ച് ഭാഗവത്, അവരെ സൂക്ഷിക്കണം!!കൊറോണയില്‍ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തരുത്... മുസ്ലീങ്ങളെ പിന്തുണച്ച് ഭാഗവത്, അവരെ സൂക്ഷിക്കണം!!

കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ പശ്ചിമബംഗാൾ സർക്കാർ പരാജയപ്പെട്ടു എന്ന കാര്യം ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. നമ്മൾ എല്ലാവരും ചേർന്ന് മമതാ ബാനർജിക്കെതിരെ അണിനിരക്കണം.

#SaveBengalFromCorona

#SaveBengalFromCorona

1. രാഷ്ട്രീയത്തിന് മുകളിലാണ് ജനങ്ങളുടെ ജീവൻ

2. പ്രചാരണത്തിന് അപ്പുറത്തേക്ക് കൊറോണ വൈറസിൽ ശ്രദ്ധ ചെലുത്തിയാൽ മാത്രമേ ബംഗാളിനെ വൈറസ് ബാധയിൽ നിന്ന് രക്ഷിക്കാൻ സാധിക്കൂ എന്നാണ് ബാബുൽ സുപ്രിയോ ട്വിറ്ററിൽ കുറിച്ചത്. അഞ്ച് നേതാക്കൾക്കൊപ്പം മാസ്ക് ധരിച്ച് കയ്യിൽ പ്ലക്കാർഡുകളുമേന്തി കസേരയിലിരിക്കുന്ന ചിത്രത്തിനൊപ്പമാണ് ബാബുൽ സുപ്രിയോയുടെ ട്വീറ്റ്. ബംഗാളിൽ അധികാരത്തിലിരിക്കുന്ന മമതാ സർക്കാരിനെതിരായ സന്ദേശങ്ങളാണ് പ്ലക്കാർഡിലുള്ളത്. #SaveBengalFromCorona എന്ന ഹാഷ് ടാഗാണ് പ്ലക്കാർഡിലുള്ളത്.

കേന്ദ്രസംഘം സംസ്ഥാനത്ത്

കേന്ദ്രസംഘം സംസ്ഥാനത്ത്

പശ്ചിമബംഗാളിൽ ഇതുവരെ 716 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 18 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമബംഗാൾ കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ തടഞ്ഞുവെക്കുകയാണെന്നും സഹകരിക്കുന്നില്ലെന്നും കാണിച്ച് ശനിയാഴ്ച രണ്ട് ഇന്റർ മിനിസ്റ്റീരിയൽ ടീമുകളും മൂന്നിലധികം കത്തുകളാണ് പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി രാജീവ് സിൻഹയ്ക്ക് അയച്ചത്. സർക്കാർ കൊറോണ വൈറസ് കേസുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അറിയുന്നതിനായി കേന്ദ്രസർക്കാർ അയച്ച സംഘവും ബംഗാൾ സന്ദർശിച്ച് മടങ്ങിയിരുന്നു. കൊൽക്കത്തയും സമീപ പ്രദേശങ്ങളും നോർത്ത് ബെംഗാളുമാണ് സംഘം സന്ദർശിച്ചത്.

ലോക്ക്ഡൌൺ ഫലപ്രദമല്ലെന്ന്

ലോക്ക്ഡൌൺ ഫലപ്രദമല്ലെന്ന്


പശ്ചിമബംഗാളിലെ ചില ഭാഗങ്ങളിൽ ലോക്ക്ഡൌൺ കർശനമായി നടപ്പാക്കുന്നില്ലെന്നാണ് കൊൽത്ത സന്ദർശിച്ച സംഘവും നോർത്ത് ബംഗാൾ സന്ദർശിച്ച സംഘവും സാക്ഷ്യപ്പെടുത്തുന്നത്. ആദ്യത്തെ സംഘത്തിന്റെ തലവനായ അനുർഭ ചന്ദ്ര ഇക്കാര്യം ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമബംഗാളിൽ കൊറോണ വൈറസ് പരിശോധനക്ക് അയക്കുന്ന സാമ്പിളുകളുടെ എണ്ണം കുറവാണെന്ന് നേരത്തെ ഐസിഎംആർ കുറ്റപ്പെടുത്തിയിരുന്നു. ഉപയോഗശൂന്യമായ പരിശോധനാ കിറ്റുകളാണ് ഐസിഎംആർ അയച്ചുനൽകിയതെന്നാണ് ബംഗാൾ ആരോഗ്യമന്ത്രി നൽകിയ മറുപടി.

സർക്കാരിൽ നിന്ന് പ്രതികരണമില്ലെന്ന്

സർക്കാരിൽ നിന്ന് പ്രതികരണമില്ലെന്ന്

ഏപ്രിൽ 20ന് രാവിലെ പത്ത് മണിമുതൽ തന്നെ ഐസിഎംടി സംഘം കൊൽക്കത്തയിലുണ്ട്. ഏപ്രിൽ 26വരെയാണ് സംഘം പശ്ചിമബംഗാൾ സർക്കാരിന് കൊറോണ പ്രതിരോധം സംബന്ധിച്ച വിഷയത്തിൽ കത്തയച്ചിട്ടുള്ളത്. എന്നാൽ ഈ കത്തുകൾക്കൊന്നും സർക്കാരിൽ നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് കേന്ദ്രസംഘം ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ തന്നെ കേന്ദ്രസർക്കാരും പശ്ചിമബംഗാൾ സർക്കാരും ഇടഞ്ഞാണ് നിന്നിരുന്നത്.

English summary
Union minister Babul Supriyo accused Mamata government over coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X