കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്രമന്ത്രിയുടെ പീഡനം; യുവതിയുടെ പരാതി, മന്ത്രിയും സ്റ്റേഷനില്‍

Google Oneindia Malayalam News

ഗുവാഹത്തി: 24കാരിയായ ഭര്‍തൃമതിയെ കേന്ദ്രമന്ത്രി ബലാല്‍സംഗം ചെയ്തുവെന്ന് പരാതി. കേന്ദ്ര റെയില്‍വെ സഹമന്ത്രി രാജന്‍ ഗൊഹൈനെതിരെ അസം പോലീസിലാണ് പരാതി ലഭിച്ചിരിക്കുന്നത്. പരാതി നല്‍കിയ യുവതിക്കെതിരെ വധഭീഷണിയുണ്ടായി. തുടര്‍ന്ന് പരാതി പിന്‍വലിക്കാനുള്ള നീക്കം കോടതി ഇടപെട്ട് തടഞ്ഞു. കോടതിയുടെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണം തുടങ്ങി. ഇതിനിടെ മന്ത്രിയും പരാതിയുമായി രംഗത്തെത്തി. നരേന്ദ്ര മോദി സര്‍ക്കരിന് തലവേദനയുണ്ടാക്കുന്നതാണ് പുതിയ വിവാദം. ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ...

യുവതിക്ക് ഭീഷണി

യുവതിക്ക് ഭീഷണി

അസമിലെ നഗാവ് ജില്ലയിലുള്ള യുവതിയാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. മന്ത്രി ഗൊഹൈന്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് യുവതിക്കെതിരെ ഭീഷണിയുണ്ടായി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

മന്ത്രിയും പരാതി നല്‍കി

മന്ത്രിയും പരാതി നല്‍കി

അതിനിടെ മന്ത്രി ഗൊഹൈന്‍ യുവതക്കെതിരെ പരാതിയുമായി രംഗത്തുവന്നു. യുവതി ഭീഷണിപ്പെടുത്തുന്നുവെന്നാണ് മന്ത്രിയുടെ പരാതിയില്‍ പറയുന്നത്. യുവതിക്കും കുടുംബത്തിനുമെതിരെയാണ് മന്ത്രിയുടെ പരാതി. മന്ത്രിക്കെതിരായ പരാതി യുവതി പിന്‍വലിച്ചെന്ന് മന്ത്രിയുടെ ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഗോസ്വാമി അവകാശപ്പെട്ടു.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

എന്നാല്‍ കേസ് പിന്‍വലിച്ചിട്ടില്ലെന്ന് നഗാവ് പോലീസ് ഓഫീസര്‍ ആനന്ദ ദാസ് പറഞ്ഞു. പിന്‍വലിക്കാന്‍ കോടതിയില്‍ ആവശ്യമുന്നിയിച്ചിരുന്നു. പക്ഷേ, യുവതിയുടെ ആവശ്യം കോടതി നിരസിച്ചു. അന്വേഷണം നടത്തി തെളിവുണ്ടെങ്കില്‍ മന്ത്രിക്കെതിരെ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

ഓഗസ്റ്റ് രണ്ടിന്

ഓഗസ്റ്റ് രണ്ടിന്

ഓഗസ്റ്റ് രണ്ടിനാണ് കേന്ദ്രമന്ത്രിക്കെതിരെ ബലാല്‍സംഗ പരാതി ലഭിച്ചത്. അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവ് ലഭിച്ചാല്‍ മന്ത്രിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗാവ് ഡിസിപി സബിത ദാസ് വ്യക്തമാക്കി. എന്നാല്‍ യുവതിയുടെ പരാതിയിലെ വിവരങ്ങള്‍ അവര്‍ വിശദമാക്കിയില്ല.

വൈദ്യപരിശോധന നടത്താനായില്ല

വൈദ്യപരിശോധന നടത്താനായില്ല

വഞ്ചന, ബലാല്‍സംഗം തുടങ്ങിയ വകുപ്പ് പ്രകാരമാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഭയംമൂലം യുവതി തയ്യാറായിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പാണ് പീഡനം നടന്നതെന്ന് യുവതി പറയുന്നു.

മന്ത്രിയും യുവതിയും പരിചയക്കാര്‍

മന്ത്രിയും യുവതിയും പരിചയക്കാര്‍

മന്ത്രിയും യുവതിയും തമ്മില്‍ ഏറെകാലത്തെ പരിചയമുണ്ട്. മന്ത്രി ഗൊഹൈല്‍ ഇടക്കിടെ യുവതിയുടെ വീട്ടില്‍ പോകാറുമുണ്ട്. യുവതിയുടെ വീട്ടില്‍ വച്ചാണ് മന്ത്രി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവും വീട്ടുകാരും ഇല്ലാത്ത വേളയിലാണ് സംഭവം നടന്നതെന്നും യുവതി പരാതിയില്‍ വിശദമാക്കി.

 മന്ത്രിയെ അറസ്റ്റ് ചെയ്യുമോ

മന്ത്രിയെ അറസ്റ്റ് ചെയ്യുമോ

മന്ത്രിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന പ്രചാരണം ശക്തമാണ്. എന്നാല്‍ പോലീസ് അറസ്റ്റ് സംബന്ധിച്ച് പറയുന്നില്ല. അന്വേഷണം നടക്കുന്നു. കാര്യമായ തെളിവ് ലഭിച്ചാല്‍ മാത്രമേ അറസ്റ്റിലേക്ക് കടക്കൂവെന്നും പോലീസ് പ്രതികരിച്ചു. തെളിവില്ലാതെ അറസ്റ്റ് ചെയ്താല്‍ സ്ഥിതിഗതികള്‍ താളംതെറ്റുമെന്ന് പോലീസ് ഭയപ്പെടുന്നു.

ഒഴിഞ്ഞുമാറി മന്ത്രി

ഒഴിഞ്ഞുമാറി മന്ത്രി

വാര്‍ത്ത പ്രചരിച്ചതോടെ മന്ത്രിയുടെ പ്രതികരണം തേടാന്‍ മാധ്യമങ്ങള്‍ ശ്രമം നടത്തി. എന്നാല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മാധ്യമങ്ങളോട് മന്ത്രി സംസാരിക്കില്ലെന്ന് അദ്ദേഹത്തിന്റെ പിഎ പ്രതികരിച്ചു. കേസ് യുവതി പിന്‍വലിച്ചുവെന്നാണ് പിഎ പറഞ്ഞത്. നിലവില്‍ മന്ത്രിക്കെതിരെ കേസില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിന് കഷ്ടകാലം; സമ്പത്തില്‍ ഇടിവ്!! ലോക സമ്പന്നരുടെ പട്ടികയില്‍ ഖത്തറിനെ പിന്നിലാക്കി മക്കാവുഖത്തറിന് കഷ്ടകാലം; സമ്പത്തില്‍ ഇടിവ്!! ലോക സമ്പന്നരുടെ പട്ടികയില്‍ ഖത്തറിനെ പിന്നിലാക്കി മക്കാവു

English summary
Union minister booked for alleged rape in Assam; minister claims blackmail, files complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X