കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2023ൽ തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തുന്നത് കെസിആറിനോ ഒവൈസിയ്ക്കോ തടയാനാവില്ല: കേന്ദ്രമന്ത്രി

Google Oneindia Malayalam News

ഹൈദരാബാദ്: ജിഎച്ച്എംസി തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ പുതിയ വാദവുമായി കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. തെലങ്കാനയിൽ ബിജെപി പുതിയ സർക്കാർ രൂപീകരിച്ച് അധികാരത്തിലെത്തുന്നതിൽ നിന്ന് ആർക്കും തങ്ങളെ തടയാനാവില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം. എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയും തെലങ്കാന രാഷ്ട്രസമിതി തലവൻ കെ ചന്ദ്രശേഖർ റാവുവും ഒരുമിച്ച് ബിരിയാണി കഴിക്കുകയും ഒരുമിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

ഹസനെ തള്ളി വേണുഗോപാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമില്ല, ദേശീയ നയം മാറ്റേണ്ടതില്ല!!ഹസനെ തള്ളി വേണുഗോപാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമില്ല, ദേശീയ നയം മാറ്റേണ്ടതില്ല!!

പിന്തുണയും അനുഗ്രഹവും

പിന്തുണയും അനുഗ്രഹവും

ബിജെപിയുടെ പ്രകടനം ജിഎച്ച്എംസി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന് ചൂണ്ടിക്കാണിച്ച കേന്ദ്രമന്ത്രി ഹൈദരാബാദ് ഒരു കൊച്ചു തെലങ്കാനയാണെന്നും പറഞ്ഞു. 48 സീറ്റുകൾക്കൊപ്പം ജനങ്ങൾ ബിജെപിയ്ക്ക് പിന്തുണയും അനുഗ്രഹങ്ങളും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎച്ച്എംസിയിലെ 150 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രസമിതി 55 വാർഡുകളിലും ബിജെപി 48 വാർഡുകളിലുമാണ് വിജയിച്ചത്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് 44 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

ധാർമിക വിജയം

ധാർമിക വിജയം

ജനങ്ങൾ അസദുദ്ദീൻ ഒവൈസിക്ക് എതിരാണ്. 2023 ൽ സംസ്ഥാനത്ത് രൂപീകരിക്കുന്നതിൽ നിന്ന് ബിജെപിയെ തടയാൻ ഒവൈസിക്കോ കെസിആറിനോ കഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ "ധാർമ്മിക വിജയം" എന്ന നിലയിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ബിജെപിക്ക് കാഴ്ചവെക്കാൻ കഴിഞ്ഞത്. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിന് ഏക ബദലായി മാറിയിട്ടുണ്ടെന്ന് തങ്ങൾ മാറിക്കഴിഞ്ഞെന്നും ബിജെപി പറയുന്നു.

പാർട്ടിയ്ക്ക് പ്രശംസ

പാർട്ടിയ്ക്ക് പ്രശംസ

ജിഎച്ച്എംസി തിരഞ്ഞെടുപ്പിൽ 46 സീറ്റുകൾ നേടിയ പാർട്ടിയെ പ്രശംസിച്ച് ബിജെപി നേതാക്കൾ രംഗത്തെുകയും ചെയ്തിട്ടുണ്ട്. നേരത്തെ കോർപ്പറേഷനിൽ നാല് സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളോട് നന്ദി പറഞ്ഞു.

നീക്കം ചരിത്രപരം

നീക്കം ചരിത്രപരം

ഈ ഫലങ്ങൾ ബിജെപിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമാണെന്ന് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ വിശേഷിപ്പിച്ചു. രാജ്യത്തെ ജനങ്ങൾ വികസന അജണ്ടയെ മാത്രം പിന്തുണയ്ക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന-ഭരണ മാതൃകയ്ക്ക് ജനങ്ങളുടെ വ്യക്തമായ പിന്തുണ ഈ ഫലം പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിജയം എങ്ങനെ..

വിജയം എങ്ങനെ..

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടിആർഎസ് 99 ഉം ബിജെപി നാലെണ്ണവും മാത്രമാണ് നേടിയത്. ടി‌ആർ‌എസിന്റെ 2016 ലെ വരുമാനത്തിൽ നിന്ന് 40 ശതമാനം ഇടിവാണ് ഇത്തവണ നേരിട്ടു. മൂന്ന് വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് തെലങ്കാന രാഷ്ട്രസമിതിയും ബിജെപിയും ഉൾപ്പെടെയുള്ള പാർട്ടികൾ ഉറ്റുനോക്കുന്നത്.

English summary
Union Minister claims Owaisi or KCR can't stop BJP from forming govt in Telangana in 2023
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X