പൊതുസ്ഥലത്ത് 'കാര്യം സാധിക്കുന്ന' കേന്ദ്രമന്ത്രി!! തോക്ക് പിടിച്ച് സൈനികര്‍, നാണക്കേട്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ് പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ഫോട്ടോകള്‍ പുറത്ത്. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ ട്വിറ്ററിലാണ് മന്ത്രിയുടെ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടത്. കനത്ത സുരക്ഷയിലായിരുന്നു മന്ത്രി കാര്യം സാധിച്ചത്.

കനത്ത സുരക്ഷക്കിടെ കേന്ദ്രമന്ത്രി ശുചിത്വ ഭാരതത്തിന് ശക്തി പകരുന്നു. വരള്‍ച്ച മൂലം കഷ്ടത അനുഭവിക്കുന്ന സംസ്ഥാനത്ത് കൃഷി മന്ത്രി ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു- എന്ന പരിഹാസ വാക്കുകളും ഫോട്ടോക്കൊപ്പം ട്വിറ്ററിലുണ്ട്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Photo

ബിഹാറില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മന്ത്രി പൊതുസ്ഥലത്ത് ശങ്ക തീര്‍ത്തത്. ബിജെപിയുടെ ബിഹാര്‍ സംസ്ഥാന പ്രസിഡന്റായിരുന്നു രാധാ മോഹന്‍ സിങ്. വിഷയം സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.

എന്നാല്‍ ഈ ചിത്രത്തിന്റെ ആധികാരികത വ്യക്തമല്ല. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഫോട്ടോ വാര്‍ത്തയാക്കിയത്. എന്നാണ് ഫോട്ടോ എടുത്തതെന്ന് ട്വിറ്ററില്‍ പറയുന്നില്ല. ഒരു ഫോട്ടോയും പരിഹാസ വാക്കുകളും മാത്രമാണ് ട്വിറ്ററില്‍. മതിലിനോട് ചേര്‍ന്ന് നിന്നു മൂത്രമൊഴിക്കുന്ന മന്ത്രിയുടെ ഫോട്ടോയാണ് ഒന്ന്, മറ്റൊന്ന് മന്ത്രി വാഹനത്തിലേക്ക് കയറാന്‍ വേണ്ടി പോകുന്ന ചിത്രമാണ്.

കഴിഞ്ഞ മാസം മധ്യപ്രദേശിലുണ്ടായ കര്‍ഷക പ്രക്ഷോഭത്തിനിടെയും കൃഷി മന്ത്രി രാധാ മോഹന്‍ സിങ് വിവാദം സൃഷ്ടിച്ചിരുന്നു. രാംദേവ് നടത്തുന്ന യോഗ പരിപാടിയില്‍ പങ്കെടുക്കാന്‍ മോത്തിഹാരിയില്‍ എത്തിയതായിരുന്നു കൃഷി മന്ത്രി. കര്‍ഷകര്‍ പോലീസ് വെടിയേറ്റ് മരിച്ച സംഭവത്തിലുള്ള പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, യോഗ കീ ജയ്, യോഗ ചെയ്യൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

English summary
Radha Mohan Singh, Union Minister for Agriculture, was caught on camera urinating in public. The Rashtriya Janata Dal (RJD) Twitter handle on Thursday shared undated images of Radha Mohan urinating against a wall as his security personnel looked the other way.
Please Wait while comments are loading...