കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക സുരക്ഷിതത്വം രാജ്യ സുരക്ഷപോലെ പ്രധാനം; കേന്ദ്രമന്ത്രി കിരൺ റിജിജു

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യ പുരോഗതിയിൽ ബാങ്കിംഗ് മേഖലയുടെ പങ്ക് വളരെ വലുതാണെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. വളരെ വലിയ ഉത്തരവാദിത്തങ്ങളാണുള്ളത്. ജാഗ്രതയോടെ സമീപിക്കേണ്ട മേഖലയാണിത്. രാജ്യസുരക്ഷപോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് സാമ്പത്തിക സുരക്ഷിതത്വവുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ബാങ്കിംഗ് കോൺക്ലേവ് 2081ൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ജനങ്ങളുടെ അഭിലാഷങ്ങൾക്ക് അനുസരിച്ചാണ് നമ്മുടെ രാജ്യത്തിന്റെ പുരോഗതി. ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും വളരെയധികം പ്രാധാന്യമുണ്ട്. ഇനിയുള്ള നാളുകളിൽ പുരോഗതിയിൽ ഗ്രാമീണ മേഖലകളിൽ നിന്നുള്ള പങ്ക് വളരെ വലുതായിരിക്കും. അന്തർദേശീയ സ്ഥാപനങ്ങളടക്കം ഇതിൽ ഗവേഷണം ചെയ്ത് വരികയാണ്. അഖില ഭാരതി വിദ്യാർത്ഥി പരിഷത്തിന്റെ ജനറൽ സെക്രട്ടറി സുനിൽ അംബേദ്കർ കോൺക്ലേവിൽ പറഞ്ഞു.

kiran

ജൻ ധൻ യോജന, ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിൽ ബാങ്കിംഗ് മേഖലയുടെ പ്രവർത്തനം പ്രശംസനീയമാമെണെന്നും അദ്ദേഹം പറഞ്ഞു. ഭാവി വെല്ലുവിളികളെ നേരിടാൻ നമ്മൾ പ്രാപ്തരാണ്. നമ്മുടെ സർവകലാശാലകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ബാങ്കിംഗുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിൽ പഠിപ്പിക്കുന്നില്ല. ഇതിന് മാറ്റം വരണമെന്നും അദ്ദേഹം സുനിൽ അംബേദ്കർ ആവശ്യപ്പെട്ടു.

കേരളത്തിന് വിദേശ സഹായം വേണ്ടെന്ന് കേന്ദ്രത്തിന് കടുംപിടുത്തം; സഹായം സ്വീകരിക്കാൻ തടസ്സങ്ങളില്ല...കേരളത്തിന് വിദേശ സഹായം വേണ്ടെന്ന് കേന്ദ്രത്തിന് കടുംപിടുത്തം; സഹായം സ്വീകരിക്കാൻ തടസ്സങ്ങളില്ല...

കേന്ദ്ര സാമ്പത്തിക നയ ഗവേഷണ കേന്ദ്രവും നീതി ആയോഗും സംയുക്തമായി സംഘടിപ്പിക്കുന്ന ബാങ്കിംഗ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ബാങ്കിംഗ് മേഖല നേരിടുന്ന വെല്ലുവിളികളേക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും കോൺക്ലേവിൽ സമഗ്രമായ ചർച്ചകളാണ് സംഘടിപ്പിക്കുന്നത്.

പ്രളയക്കെടുതിക്കിടെ മജീദിന്‍റേയും റംലയുടെയും മകള്‍ മഞ്ജുവിന്‍റെ കല്യാണം.. വൈറല്‍ പ്രളയക്കെടുതിക്കിടെ മജീദിന്‍റേയും റംലയുടെയും മകള്‍ മഞ്ജുവിന്‍റെ കല്യാണം.. വൈറല്‍

English summary
india banking conclave 2018 begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X