• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷഹീന്‍ബാഗ് ചാവേറുകളുടെ പ്രജനനകേന്ദ്രമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ദില്ലി: ഷഹീന്‍ബാഗിലെ പൗരത്വ നിയമവിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഷഹീന്‍ബാഗിനെ ചാവേറുകളുടെ പ്രജനനകേന്ദ്രമാണെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഇത് രാജ്യത്തിനെതിരായുള്ള ഗുഡാലോചനയുടെ ഭാഗമാണെന്നും ഗിരിരാജ് സിംഗ് ആരോപിക്കുന്നു. ദില്ലിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന ഷഹീന്‍ബാഗില്‍ ഡിസംബര്‍ 18 മുതലാണ് പൗരത്വ നിയമത്തെനിതിരായ പോരാട്ടത്തിന്റെ പ്രഭവ കേന്ദ്രമായി മാറുന്നത്.

20 മണിക്കൂറായി വിജയിനെ 'പൂട്ടി' ആദായ നികുതി വകുപ്പ്! വീട്ടിൽ മാരത്തൺ ചോദ്യം ചെയ്യൽ തുടരുന്നു!

നിരവധി പ്രമുഖര്‍ ഷഹീന്‍ബാഗിലെത്തി സ്ത്രീകളും മുന്‍നിരയിലുള്ള സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2015ന് മുമ്പ് മതപരമായ പീഡനങ്ങള്‍ക്ക് ഇരയായി ഇന്ത്യയിലെത്തിയ മുസ്ലിം ഇതര കുടിയേറ്റക്കാര്‍‌ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതി.

ഏറെക്കാലമുണ്ടാകില്ലെന്ന്..

ഏറെക്കാലമുണ്ടാകില്ലെന്ന്..

ഷഹീന്‍ബാഗ് ഏറെക്കാലം ഒരു പ്രസ്ഥാനമായിരിക്കില്ല. ഇവിടെയാണ് ചാവേറുകളെ പരിശീലിപ്പിക്കുന്നത്. രാജ്യതലസ്ഥാനത്ത് രാജ്യത്തിനെതിരെ ഗൂഡാലോചന നടക്കുകയാണെന്നും ഗിരിരാജ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഈസ്റ്റ് ദില്ലിയിലെ ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടന്നുവരികയാണ്. ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിമാരുള്‍പ്പെടെ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ രാജ്യവിരുദ്ധരുടെ സംഘമായാണ് വിശേഷിപ്പിച്ചത്.

 പ്രതിഷേധക്കാര്‍ക്കെതിരെ

പ്രതിഷേധക്കാര്‍ക്കെതിരെ

രാജ്യത്തിന്റെ സൗഹാര്‍ദ്ദം നശിപ്പിക്കാനുള്ള ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ യാദൃശ്ചികമല്ലെന്നും രാഷ്ട്രീയ ഗൂഡാലോചനയാണെന്നും മോദി കൂട്ടിച്ചേര്‍ത്തിരുന്നു. കശ്മീരില്‍ കശ്മീരില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചത് ദില്ലിയില്‍ സംഭവിക്കുമെന്നായിരുന്നു നേരത്തെ ബിജെപി എംപി പര്‍വേഷ് വര്‍മയുടെ പ്രസ്താവന. ലക്ഷക്കണക്കിന് വരുന്ന ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ വീടുകളിലെത്തി സ്ത്രീകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുമെന്നും ബിജെപി നേതാവ് ആരോപിച്ചിരുന്നു.

 മോദി സര്‍ക്കാരിനെ ലക്ഷ്യം വെച്ച്

മോദി സര്‍ക്കാരിനെ ലക്ഷ്യം വെച്ച്

പൗരത്വനിയമത്തിനെതിരായ പ്രതിഷേധം ജനാധിപത്യപരമാണെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ മോദി സര്‍ക്കാരിനെ നാണം കെടുത്തുന്നതിന് വേണ്ടിയാണ് ഷഹീന്‍ബാഗില്‍ ഇരുന്ന് സമരം ചെയ്യുന്നതെന്നാണ് കെജ്രിവാളിനെ ലക്ഷ്യം വെച്ചുള്ള ബിജെപി നേതാക്കളുടെ പ്രസ്താവന.

 ചാവേറല്ലെങ്കില്‍...

ചാവേറല്ലെങ്കില്‍...

ഷഹീന്‍ബാഗ് പ്രതിഷേധത്തിനിടെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തെക്കുറിച്ചും ഗിരിരാജ്സിംഗ് പ്രതികരിച്ചു. ശക്തമായ തണുപ്പില്‍ കു‍ഞ്ഞ് മരിച്ചതോടെ കുഞ്ഞ് വീരമൃത്യു വരിച്ചുവെന്നാണ് അമ്മ വിശേഷിപ്പിച്ചത്. ഇത് ചാവേറല്ലെങ്കില്‍ പിന്നെന്താണ്? നിങ്ങള്‍ക്ക് ഇന്ത്യയെ സംരക്ഷിക്കേണ്ടതുണ്ടെങ്കില്‍ നിങ്ങള്‍ നീ ചാവേര്‍ ബോംബിനെക്കുറിച്ച് അറിയേണ്ടതുണ്ടെന്നും ഗിരിരാജ് സിംഗിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

cmsvideo
  Shaheen Bagh Accuser Is An Avid BJP Follower | Oneindia Malayalam
   രാഷ്ട്രീയ നാടകം...

  രാഷ്ട്രീയ നാടകം...

  ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപിക്കെതിരായ ആരോപണം. ഫെബ്രുവരി എട്ടിന് ദില്ലി നിയമസഭാ തിര‍ഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഷഹീന്‍ബാഗിലെ സമരം അവസാനിപ്പിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഷഹീന്‍ബാഗ് സമരം അവസാനിപ്പിക്കാതിരിക്കുകയാണ് ബിജെപിയുടെ ആവശ്യമെന്നും കുറ്റപ്പെടുത്തുന്നു. സിഎഎ വിരുദ്ധ സമരത്തിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അകമഴിഞ്ഞ പിന്തുണ നല്‍കുന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം.

  English summary
  Union minister Giriraj Sing against Shaheen Bagh protesters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more