ഇന്ത്യയിൽ പച്ചക്കൊടി നിരോധിക്കണം; വിദ്വേഷത്തിന്റെ പ്രതീകം, വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി!
വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. ഇന്ത്യയിൽ പച്ചക്കൊടി നിരോധിക്കണ മെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ച്ചക്കൊടി വിദ്വേഷത്തിന്റെ നിറമാണെന്നും അദ്ദേഹം പറഞ്ഞു. വയനാടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.
ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്നും ഗിരിരാജ് സിങ് ആരോപിച്ചു. രാഹുല്‍ നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം ഇന്ത്യക്കാരനാണോ പാകിസ്ഥാനിയാണോ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയില്‍ ഉള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ നിർവ്വചനം മാറ്റിയെഴുതും എന്നതായിരിക്കും രാഹുൽ ഗാന്ധി ഇനി വാഗ്ദാനം നൽകാൻ പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം കനയ്യകുമാറിനു വേണ്ടി രാജ്യ വിരുദ്ധശക്തികള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഗിരിരാജ് സിങിനെതിരെ ബിഹാറിൽ കനയ്യകുമാറാണ് മത്സരിക്കുന്നത്. ലാലു പ്രസാദ് യാദവ് മണ്ഡലത്തിലെ വികസനം ആകെ താറിമാറാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.












Click it and Unblock the Notifications