കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിനൈലിനു പകരം 'ഗോമൂത്രം' ഉപയോഗിക്കണമെന്ന് മേനക ഗാന്ധി

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: ഫിനൈലിനു പകരം 'ഗോമൂത്രം' ഉപയോഗിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി

രാസവസ്തുക്കള്‍ ചേര്‍ന്ന ഫിനൈലിനു പകരം പശുവിന്‍മൂത്രത്തില്‍നിന്നും ഉത്പാദിപ്പിക്കുന്ന 'ഗൗനൈല്‍' സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കണമെന്നു മേനക ഗാന്ധി
പറഞ്ഞു.

smt-maneka-sanjay-gandhi.jpg -Properties

എല്ലാവരും ഗോമൂത്രത്തില്‍നിന്നുണ്ടാക്കുന്ന ഗൊനൈലുകള്‍ ഉപയോഗിക്കണമെന്ന് തന്റെ സഹപ്രവര്‍ത്തകര്‍ക്കുള്ള കത്തില്‍ മേനക അപേക്ഷിച്ചു. ഇപ്പോള്‍ ഉപയോഗിക്കുന്ന ഫിനൈല്‍ പരിസ്ഥിതിക്കു ഹാനികരമാണെങ്കിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രീയ ഭന്ദര്‍ സ്റ്റോറുകളില്‍ ഗൊനൈലുകള്‍ ലഭ്യമാണെന്നും വനിതാ ശിശുക്ഷേമ മന്ത്രി പറഞ്ഞു. ഹോളി കൗ ഫൗണ്ടേഷന്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടനയാണു ഗൗനൈല്‍ ഉത്പാദിപ്പിക്കുന്നത്.

English summary
Maneka Gandhi is pitching for the use of a surface cleaner made out of extracts of cow urine in government offices saying phenyl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X