കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി രാജിവച്ചു; ഉപരാഷ്ട്രപതിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി രാജിവച്ചു. രാജ്യസഭാ എംപി കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രാജി. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നഖ്‌വിയെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്ത മാസമാണ്. നഖ്‌വിയെയും ആരിഫ് മുഹമ്മദ് ഖാനെയുമാണ് ബിജെപി പരിഗണിക്കുന്നത് എന്നാണ് വാര്‍ത്ത. നഖ്‌വിക്ക് വീണ്ടും മല്‍സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കിയിട്ടില്ല.

ബിജെപിയുടെ മുസ്ലിം മുഖമാണ് അദ്ദേഹം. രാജ്യസഭാ എംപി കാലാവധി വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജിവച്ചത്. മന്ത്രിസഭാ യോഗത്തില്‍ ഇദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. യോഗ ശേഷം ബിജെപി ഓഫീസിലെത്തി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി ചര്‍ച്ച നടത്തി.

m

Recommended Video

cmsvideo
Who is Sher Muhammad Abbaas of Taliban?

അടല്‍ ബിഹാരി വാജ്‌പേയ് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രിസഭയിലും നരേന്ദ്ര മോദി മന്ത്രിസഭയിലും അംഗമായിരുന്ന വ്യക്തിയാണ് നഖ്‌വി. ഈ രണ്ട് മന്ത്രിസഭയിലും അംഗമായ മറ്റൊരു ബിജെപി നേതാവ് രാജ്‌നാഥ് സിങ് മാത്രമാണ്. നഖ്‌വിയെ ഉത്തര്‍ പ്രദേശില്‍ ഒഴിവ് വന്ന ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിപ്പിച്ചേക്കുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ ബിജെപി മാറ്റി നിര്‍ത്തി. നഖ്‌വി ഉപരാഷ്ട്രപതിയാകാന്‍ സാധ്യതയുണ്ട് എന്ന വിവരങ്ങള്‍ പിന്നീട് വന്നു. രാജ്യസഭയില്‍ ഇനി മുസ്ലിം പ്രാതിനിധ്യം ബിജെപിക്കില്ല എന്നത് മറ്റൊരു കാര്യം.

തമിഴ്‌നാടിനെ രണ്ടാക്കി മുറിക്കുമോ? പാണ്ഡ്യനാട് ചര്‍ച്ച... വിവാദത്തിന് തിരികൊളുത്തി ബിജെപിതമിഴ്‌നാടിനെ രണ്ടാക്കി മുറിക്കുമോ? പാണ്ഡ്യനാട് ചര്‍ച്ച... വിവാദത്തിന് തിരികൊളുത്തി ബിജെപി

മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ പ്രസ്താവന വിവാദമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഒരു മുസ്ലിം നേതാവിനെ ഉപരാഷ്ട്രപതിയാക്കാന്‍ ബിജെപി ആലോചിക്കുന്നതത്രെ. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് അവസാനിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 19 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. വോട്ടെടുപ്പ് ആഗസ്റ്റ് ആറിനാണ്.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്ന മറ്റു മൂന്നു പേര്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുന്‍ കേന്ദ്രമന്ത്രി നജ്മ ഹെപ്തുല്ലയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പാര്‍ലമെന്റിലുള്ളതിനാല്‍ ബിജെപി നിര്‍ത്തുന്ന സ്ഥാനാര്‍ഥി ജയിക്കുമെന്ന് ഉറപ്പാണ്.

English summary
Union Minister Mukhtar Abbas Naqvi Resigns; Reports Says He Likely to Be Vice President Candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X