• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു സംഘം ചെയ്ത കുറ്റത്തിന് സമുദായം മുഴുവൻ ഉത്തരവാദികളെല്ല: കേന്ദ്രമന്ത്രി

ദില്ലി: തബ്ലീഗ് ജമാഅത്തിന്റെ പേരിൽ മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തുന്ന വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി. ഒരു സംഘം ചെയ്ത കുറ്റത്തിന് സമുദായം മുഴുവൻ ഉത്തരവാദികളെല്ലെന്നാണ് മുക്താർ അബ്ബാസ് നഖ് വി വ്യാഴാഴ്ച പ്രതികരിച്ചത്. പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു മന്ത്രി ഇത്തരം സംഭവങ്ങൾക്കെതിരെ തുറന്നടിച്ച് രംഗത്തത്തിയത്.

മനുഷ്യത്വരഹിതം!! മമതാ സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി, പ്രചരിച്ച വീഡിയോ വ്യാജനല്ലെന്ന് പരിഹാസം!

ന്യൂന പക്ഷ സമുദായത്തിൽപ്പെട്ട മിക്കവരും തബ്ലീഗ് ജമാഅത്തിന്റെ നടപടിയെ അപലപിക്കുകയും നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു വ്യക്തിയോ ഒരു സംഘടനയോ ചെയ്യുന്ന കുറ്റത്തിന് മുഴുവൻ സമുദായവും ഉത്തരവാദികളാവില്ല. ഇതാണ് എപ്പോഴും ഇന്ത്യൻ സംസ്കാരം. ''മുസ്ലിങ്ങളെ ലക്ഷ്യം വെയ്ക്കുന്ന ഒറ്റപ്പെട്ട ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. നമ്മളൊന്നിച്ച് നിന്ന് അത്തരം ഘടകങ്ങളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്'' നഖ് വി കൂട്ടിച്ചേർത്തു.

 ഇസ്ലാമോഫോബിയ വർധിച്ചു?

ഇസ്ലാമോഫോബിയ വർധിച്ചു?

ഇന്ത്യയിൽ ഇസ്ലാമോഫോബിയയുമാബി ബന്ധപ്പെട്ട സംഭവങ്ങൾ വർധിച്ച് വരുന്നുണ്ടെന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം പുറത്തുവരുന്നത്. ഇന്ത്യ എക്കാലത്തും മുസ്ലിങ്ങൾക്ക് സ്വർഗ്ഗമാണ്. സമൃദ്ധിയുടെ ഈ അന്തരീക്ഷം നശിപ്പിക്കാൻ ശ്രമിക്കുന്നവരെ സുഹൃത്തുക്കളായി കരുതാൻ കഴിയില്ലെന്നായിരുന്നു ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ വ്യക്തമാക്കിയത്.

 വിവേചനം വർധിച്ചു

വിവേചനം വർധിച്ചു

തബ്ലീഗി ജമാഅത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും കൂടുതൽ പേരിലേക്ക് വ്യാപിക്കുകയും ചെയ്ത വാർത്ത പുറത്തുവന്നതോടുകൂടി മുസ്ലിം സമുദായത്തോടുള്ള വിവേചനം വർധിച്ചിട്ടുണ്ട്. മുസ്ലിം ഡെവിവറി മാനിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ വിസമ്മതിച്ച 51 കാരൻ കഴിഞ്ഞ ദിവസമാണ് മുംബൈയിൽ അറസ്റ്റിലായത്. സാധനങ്ങൾ എത്തിച്ചത് ഒരു മുസ്ലിം ആയിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇയാൾ സാധനങ്ങൾ വാങ്ങാൻ മടിച്ചതെന്നതാണ് ദൌർഭാഗ്യകരമായ കാര്യം. കൊവിഡ് നെഗറ്റീവ് അല്ലാത്തവരെ പ്രവേശിപ്പിക്കില്ലെന്ന് പരസ്യം നൽകിയ മീററ്റിലെ ഒരു ആശുപത്രിക്കെതിരെ ഏപ്രിൽ 19ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഹിന്ദു മുസ്ലിം രോഗികൾക്ക് പ്രത്യേകം വാർഡുകൾ ഒരുക്കിയ സംഭവത്തിൽ അഹമ്മദാബാദിലെ ഒരു ആശുപത്രിയും വിവാദത്തിൽപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിൽ നിന്നുള്ള നിർദേശപ്രകാരമാണ് ഇത്തരത്തിൽ വേർതിരിവ് കാണിച്ചതെന്നാണ് ആശുപത്രി അധികരുടെ വാദം.

തബ്ലിഗി വിവാദം

തബ്ലിഗി വിവാദം

ഇന്ത്യയിൽ കൊറോണ വൈറസ് രോഗ ബാധിതരിൽ 30 ശതമാനവും തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ടാണെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര- ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. മാർച്ച് 13 മുതൽ 18വരെ ദില്ലി നിസാമുദ്ദീനിൽ വെച്ചാണ് തബ്ലിഗി ജമാഅത്തിന്റെ വാർഷിക സമ്മേളനം നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്ക് വിവിധ വിദേശരാജ്യങ്ങളിൽ നിന്നുള്ളവും പരിപാടിയിൽ പങ്കെടുത്ത് ദില്ലിയിൽ നിന്ന് മടങ്ങിയിരുന്നു. ഇതോ നിസാമുദ്ദീനുൾപ്പെടെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സർക്കാർ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്ത് അണുനശീകരണം നടത്തിയ സർക്കാർ കർശന നിയന്ത്രണങ്ങളാണ് രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയത്. ദില്ലിയ്ക്ക് പുറമേ തമിഴ്നാട്ടിലും തബ്ലീഗിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

 ചട്ടങ്ങൾ പാലിച്ച് മതി

ചട്ടങ്ങൾ പാലിച്ച് മതി

ഏപ്രിൽ 24ന് റംസാൻ വ്രതം ആരംഭിക്കുമ്പോൾ മുസ്ലിങ്ങൾ ലോക്ക്ഡൌൺ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് അബ്ബാസ് നഖ് വി ആഹ്വാനം ചെയ്യുന്നുണ്ട്. വിശുദ്ധ റംസാൻ മാസത്തിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാന വഖഫ് ബോർഡ് അധികൃതർ, സാമൂഹിക, സാമുദായിക നേതാക്കൾ, ഇമാമുകൾ എന്നിവരോട് സംസാരിച്ചെന്ന് വ്യക്തമാക്കിയ നഖ് വി റംസാൻ മാസം തുടങ്ങുന്നതോടെ ജനങ്ങൾക്ക് അവബോധം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൌൺ, സോഷ്യൽ ഡിസ്റ്റൻസിംഗ് ചട്ടങ്ങൾ പാലിക്കാൻ ജനങ്ങളോട് നിർദേശിക്കാനും മന്ത്രി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിഷ മുസ്ലിങ്ങൾ ലോക്ക്ഡൌൺ, സോഷ്യൽ ഡിസ്റ്റൻസിംഗ് മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം മുഴുവൻ ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു.

English summary
Union minister Mukthar Abbas Nakhvi about Tablighi event and allegations against muslim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more