• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൊതുഗതാഗതം ഉടൻ പുനരാരംഭിക്കും? പ്രവർത്തന മാർഗ്ഗനിർദേശങ്ങളോടെയെന്ന് കേന്ദ്രമന്ത്രി

ദില്ലി: രാജ്യത്ത് പൊതുഗതാഗതം ഉടൻ പുനഃസ്ഥാപിക്കുമെന്ന സൂചന നൽകി കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി. കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ മാർച്ച് 24 മുതലാണ് രാജ്യത്തെ പൊതുഗതാഗതം പൂർണ്ണമായി നിർത്തിവെച്ചത്. രാജ്യത്ത് ഉടൻ തന്നെ പൊതുഗതാഗതം പ്രവർത്തനക്ഷമാകുമെന്ന് മന്ത്രി നിതിൻ ഗഡ്കരിയാണ് ഉറപ്പുനൽകിയിട്ടുള്ളത്.

ബിജെപിക്ക് കിടിലന്‍ പണിയുമായി കോണ്‍ഗ്രസ്; 5 ല്‍ വിജയം ഉറപ്പ്, ആറാമത്തെ സീറ്റിലും സ്ഥാനാര്‍ത്ഥി വരും

പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത് ജനങ്ങൾക്കിടയിലുള്ള ആത്മവിശ്വാസം വർധിപ്പിക്കും. അതുകൊണ്ട് മാർഗ്ഗനിർദേശങ്ങളോടെ പൊതുഗതാഗത സംവിധാനങ്ങൾ ഉടൻ പ്രവർത്തന ക്ഷമമാകുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ സോഷ്യൽ ഡിസ്റ്റൻസിംഗ്, പാലിക്കുകയും കൈകൾ സോപ്പിട്ട് കഴുകുക, മാസ്ക് ധരിക്കുക എന്നിങ്ങനെയുള്ള എല്ലാത്തരം സുരക്ഷാ മുൻകരുതലുകളും ബസ്- കാർ യാത്രക്കിടെ സ്വീകരിക്കണം. വീഡിയോ കോൺഫറൻസിംഗിൽ ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

കൊറോണ വ്യാപനം തടയുന്നതിനുള്ള മെയ് 17 നിലനിൽക്കുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം. ഇതിനിടെ ബസ്, വിമാന യാത്രകൾ അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനായി 100 ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം വിമാന സർവീസും റെയിൽ സർവീസും പുനരാരംഭിക്കേണ്ട ആവശ്യമില്ലെന്നാണ് ഗഡ്കരി പറഞ്ഞത്. എന്നാൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മാർഗ്ഗനിർദേശം അനുസരിച്ച് ബസ്, ക്യാബ് എന്നിവയ്ക്ക് നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ഓറഞ്ച്, ഗ്രീൻ സോണുകളിലും താരതമ്യേന കേസുകൾ കുറഞ്ഞതും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത പ്രദേശങ്ങൾക്കുമാണ് ഇത് ബാധകമായിട്ടുള്ളത്.

'അടുത്ത പ്രസംഗം നിയമവും ലൈംഗിതകയും എന്ന വിഷയത്തില്‍'; രജ്ഞന്‍ ഗൊഗൊയിക്കെതിരെ മെഹുമ മൊയിത്ര

പ്രവാസികളുടെ മടങ്ങി വരവ്; ഗര്‍ഭിണികളേയും കുട്ടികളെയും ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കും

കൊറോണ പ്രതിരോധ വാക്സിൻ ഇറ്റലിയിൽ നിന്ന്? ശാസ്ത്രജ്ഞർ പറയുന്നതിങ്ങനെ.. സത്യാവസ്ഥയെന്ത്?

റേഷന്‍ കടയിലെത്തുന്ന അധ്യാപകരില്‍ വാത്സല്യത്തിലെ മമ്മൂട്ടി മുതല്‍... ; വിടാതെ ട്രോളന്മാര്‍

English summary
Union minister Nithin Gadkari about restart public transport with some guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X