കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് പൊതുചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം; ആശങ്കപ്പെടേണ്ടതില്ലെന്ന് വൈദ്യസംഘം

Google Oneindia Malayalam News

സോളാപൂർ: പൊതു ചടങ്ങിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ സോളാപൂരിൽ വെച്ചായിരുന്നു സംഭവം. നിതിൻ ഗഡ്കരി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ദേശീയ ഗാനം ആലപിക്കുന്നതിനിടെ അദ്ദേഹത്തിന് തലചുറ്റൽ അനുഭവപ്പെടുകയായിരുന്നു. ‌ ക്ഷീണിതനായ മന്ത്രി ഉടൻ തന്നെ വേദിയിലെ കസേരയിൽ ഇരിന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി രക്ഷകൻ... ഉന്നാവോ പെണ്‍കുട്ടിയ്ക്ക് 25 ലക്ഷം നഷ്ടപരിഹാരം; 24 മണിക്കൂറിൽ കൊടുക്കണംസുപ്രീം കോടതി രക്ഷകൻ... ഉന്നാവോ പെണ്‍കുട്ടിയ്ക്ക് 25 ലക്ഷം നഷ്ടപരിഹാരം; 24 മണിക്കൂറിൽ കൊടുക്കണം

തൊണ്ട വേദനയെ തുടർന്ന് ഡോസ് കൂടിയ ആന്റിബയോട്ടിക് കഴിച്ചതിനാലാണ് ക്ഷീണം അനുഭവപ്പെട്ടതെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി മന്ത്രിയുടെ സഹായി അറിയിച്ചു. മഹാരാഷ്ട്രയിലെ പുണ്യശ്ലോക് അഹല്യദേവി ഹോൽകർ സോളാപൂർ യൂണിവേഴ്സിററിയിൽ നടന്ന ചടങ്ങിനിടെയാണ് സംഭവം.

gadkari

ദേശീയ ഗാനം ആലപിക്കുന്നതിനിടെ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് അംഗരക്ഷകരുടെ സഹായത്തോടെ അദ്ദേഹം കസേരയിൽ ഇരിക്കുകയായിരുന്നു. സോളാപൂർ ആശുപത്രിയിലെ ഡോക്ടറെത്തി പ്രാഥമിക പരിശോധന നടത്തി. മന്ത്രിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും സാധാരണ നിലയിലാണെന്നും ഡോക്ടർ വ്യക്തമാക്കി.

ഇതാദ്യമായല്ല പൊതു ചടങ്ങിനിടെ നിതിൻ ഗഡ്ക്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനമുണ്ടായതിനെ തുടർന്ന് മുമ്പും അദ്ദേഹം പൊതുവേദിയിൽ കുഴഞ്ഞുവീണിട്ടുണ്ട്.

English summary
Union minister Nitin Gadkari fainted during a public event in Solapur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X