നിതിന്‍ ഗഡ്കരിക്ക് വധഭീഷണി, അജ്ഞാതന്റെ ഭീഷണി സന്ദേശം രണ്ട് തവണ; ' ഓഫീസ് സ്‌ഫോടനത്തില്‍ തകര്‍ക്കും'
ന്യൂദല്‍ഹി: കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് വധ ഭീഷണി. നിതിന്‍ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്ക് ആണ് വധ ഭീഷണി മുഴക്കിയുള്ള ഫോണ്‍ കോളുകള്‍ വന്നത്. ഇന്ന് രാവിലെ മുതല്‍ രണ്ട് തവണയാണ് വധ ഭീഷണി മുഴക്കിയുള്ള ഫോണ്‍ കോളുകള്‍ വന്നത്.
നിതിന്‍ ഗഡ്കരിയുടെ ഓഫീസിന്റെ ലാന്‍ഡ്ലൈന്‍ നമ്പറിലേക്കാണ് അജ്ഞാതനായ ഒരാള്‍ രണ്ട് തവണ വിളിച്ച് വധഭീഷണി മുഴക്കിയത് എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഓഫീസില്‍ സ്ഫോടനം നടത്തും എന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഓഫീസിലെ ജീവനക്കാര്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചു.

നിതിന്‍ ഗഡ്കരിയുടെ ഓഫീസിലേക്ക് 11:30 നും 11:40 നും ഇടയില്‍ ആണ് തുടര്‍ച്ചയായി രണ്ട് ഫോണ്‍ കോളുകള്‍ വന്നത്. നാഗ്പൂര്‍ ചൗക്കിലെ ഖംലയിലുള്ള നിതിന്‍ ഗഡ്കരിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസിന്റെ പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
നിതിന്‍ ഗഡ്കരിയുടെ വീടിന് ഒരു കിലോ മീറ്റര്‍ ദൂരെയാണ് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. നാഗ്പൂര്‍ പൊലീസും നിതിന്‍ ഗഡ്കരിയുടെ ഓഫീസും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുമായി വിവര ശേഖരണം നടത്തുകയാണ് എന്നും വൃത്തങ്ങള്‍ അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് നിതിന്‍ ഗഡ്കരിയുടെ വസതിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications