കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ നിര്‍ദേശം കുറിക്കുകൊണ്ടു; ഒരു ലക്ഷം കോടി വേണമെന്ന് ഗഡ്കരി, കേന്ദ്രം വഴങ്ങിയേക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനും ജനങ്ങളുടെ ആശങ്ക അകറ്റാനും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളെയും അനുകൂലിച്ചിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റേഷന്‍കടകള്‍ വഴി ധാന്യ വിതരണം നടത്താനുള്ള തീരുമാനം ഇതിലൊന്നാണ്. എന്നാല്‍ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന വിഷയം, സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധനവ് മരവിപ്പിച്ച നടപടി എന്നിവയെ രൂക്ഷമായി വിമര്‍ശിച്ചു അദ്ദേഹം.

കൊറോണയെ പ്രതിരോധിക്കാന്‍ പല പദ്ധതികളും കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് വേണ്ടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. സമിതി അംഗമാണ് രാഹുല്‍ ഗാന്ധി. ഇദ്ദേഹത്തിന്റെ പ്രധാനമായ ആവശ്യത്തിന് ബിജെപിയില്‍ നിന്ന് തന്നെ പിന്തുണ ലഭിച്ചിരിക്കുകയാണിപ്പോള്‍. അധികം വൈകാതെ കേന്ദ്രം അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദവിവരങ്ങള്‍ ഇങ്ങനെ....

രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്

രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്

ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് വന്‍ പ്രതിസന്ധിയിലായ വിഭാഗങ്ങളിലൊന്ന് ചെറുകിട കച്ചവടക്കാരും സംരംഭകരുമാണ്. ഇവരുടെ ഉന്നമനത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കിയില്ലെങ്കില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അദ്ദേഹം തീരുമാനിച്ചു.

കോണ്‍ഗ്രസ് വെബ് സൈറ്റ്

കോണ്‍ഗ്രസ് വെബ് സൈറ്റ്

രാജ്യത്തെ വലിയൊരു വിഭാഗം വ്യാപാരവും ചെറുകിട കച്ചവടക്കാരുടെ നിയന്ത്രണത്തിലാണ്. ലോക്ക് ഡൗണ്‍ കാരണം കച്ചവടങ്ങള്‍ സ്തംഭിച്ചു. ഇനിയൊരു തിരിച്ചുവരവ് വേണമെങ്കില്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ നടക്കില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ് പുതിയ വെബ് സൈറ്റ് ആരംഭിച്ച് പൗരന്‍മാര്‍ക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയത്.

മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍

മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍

കഴിഞ്ഞ ശനിയാഴ്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒരു പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഇതില്‍ അംഗമാണ്. സാമ്പത്തിക മേഖല ശക്തിപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയാണ് സമിതി. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറും. ഇതില്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ചെറുകിട സംരംഭകരുടെ വിഷയമാണ്.

നിതിന്‍ഗഡ്കരി പറയുന്നു

നിതിന്‍ഗഡ്കരി പറയുന്നു

ചെറുകിട സംരംഭകരുടെ പ്രതിസന്ധി പ്രധാന വിഷയമാമെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ഗഡ്കരി അഭിപ്രായപ്പെട്ടു. ഒരു ലക്ഷം കോടി രൂപയാണ് പ്രതിസന്ധി മറികടക്കാന്‍ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച നിര്‍ദേശങ്ങളെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോദി സര്‍ക്കാര്‍ തയ്യാറാക്കുന്നു

മോദി സര്‍ക്കാര്‍ തയ്യാറാക്കുന്നു

ചെറുകിട സംരംഭങ്ങള്‍ക്കുള്ള വകുപ്പ് മന്ത്രിയാണ് നിതിന്‍ ഗഡ്കരി. കഴിഞ്ഞദിവസം അസോച്ചം പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് നിതിന്‍ ഗഡ്കരി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് ആവശ്യമാണെന്ന് പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതി മോദി സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വേഗത കിട്ടാന്‍

വേഗത കിട്ടാന്‍

ചെറുകിട സംരംഭങ്ങളുടെ ഉത്തേജനത്തിന് ഫണ്ട് തയ്യാറാക്കണമെങ്കില്‍ ധനമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. കേന്ദ്രമന്ത്രിസഭയും അനുമതി നല്‍കണം. തന്റെ വകുപ്പ് 1500 കോടി രൂപ അനുവദിക്കാന്‍ തയ്യാറാണ്. തുടര്‍ നടപടികള്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ വേഗത്തിലാക്കാമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

20000 കോടി രൂപ അനുവദിച്ചേക്കും

20000 കോടി രൂപ അനുവദിച്ചേക്കും

അതേസമയം, ചെറുകിട കച്ചവട മേഖലയ്ക്ക് 20000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുവദിച്ചേക്കും. രണ്ട് ഗണത്തില്‍ ഉള്‍പ്പെടുത്തി 10000 കോടി രൂപ വീതമാകും അനുവദിക്കുക. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലുള്ള ധനവിനിയോഗ സമിതി ബന്ധപ്പെട്ട ശുപാര്‍ശ കേന്ദ്രമന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചു.

ചെറുകിട സംരംഭങ്ങളുടെ കേന്ദ്രം

ചെറുകിട സംരംഭങ്ങളുടെ കേന്ദ്രം

ചെറുകിട സംരംഭങ്ങളുടെ കേന്ദ്രമാണ് ഇന്ത്യാരാജ്യം. വന്‍ സംരംഭങ്ങളേക്കാള്‍ ഇന്ത്യന്‍ ജനതയെ സാമ്പത്തിക സുസ്ഥിരതയ്ക്ക് സഹായിക്കുന്നത് ചെറുകിട സംരംഭങ്ങളാണ്. ഇവ ശക്തിപ്പെട്ടാല്‍ മാത്രമേ രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടൂ. ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഭൂപേന്ദ്ര സിങ് ഹൂഡ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

അതേസമയം, കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധനവ് മരവിപ്പിച്ച നടപടിയെ രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങും രൂക്ഷമായി വിമര്‍ശിച്ചു. ബുദ്ധി ശൂന്യവും മനുഷ്യത്വ രഹിതവുമായ നീക്കമാണിതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. പകരം മോദി സര്‍ക്കാര്‍ വന്‍ ചെലവുള്ള പദ്ധതികള്‍ ഒഴിവാക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.

വേദനാജനകം

വേദനാജനകം

മധ്യവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വരുമാനം കുറയ്ക്കുന്നത് ഏറെ വേദനാജനകമാണ്. ബുള്ളറ്റ് ട്രെയിന്‍, ദില്ലിയിലെ സെന്‍ട്രല്‍ വിസ്ത പുനരുദ്ധാരണം എന്നിവ ഒഴിവാക്കുകയാണ് മോദി സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. കേന്ദ്രജീവനക്കാരുടെ ശമ്പളത്തില്‍ കൈവയ്ക്കുന്നത് അബദ്ധമാണെന്ന് മന്‍മോഹന്‍ സിങും അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
മോദിയെ കണക്ക് പഠിപ്പിച്ച് രാഹുല്‍ ഗാന്ധി | Oneindia Malayalam
പോരാട്ടത്തില്‍ മുന്നിലുള്ളവര്‍

പോരാട്ടത്തില്‍ മുന്നിലുള്ളവര്‍

കൊറോണയെ തുരത്താന്‍ പണം ആവശ്യമാണ്. എന്നാല്‍ അത് ജീവനക്കാരെ പ്രയാസപ്പെടുത്തരുത്. അത്യാവശ്യമില്ലാത്ത പദ്ധതികള്‍ മാറ്റിവയ്ക്കണം. സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ ഡിഎ വര്‍ധനവാണ് ഒഴിവാക്കിയത്. ഇവരെല്ലാം കൊറോണക്കെതിരായ പോരാട്ടത്തില്‍ മുന്നിലുള്ളവരാണെന്ന് മറക്കരുതെന്നും രാഹുല്‍ പറഞ്ഞു.

English summary
Union Minister Nitin Gadkari proposes Rs 1 lakh crore fund to revive MSME sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X