Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവില കൂടും, പക്ഷെ തെരഞ്ഞെടുപ്പിനെ കുറ്റം പറയരുത്; കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവില കൂടിയേക്കുമെന്ന സൂചന നല്‍കി കേന്ദ്ര മന്ത്രി. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് റഷ്യ - യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണി വില രാജ്യത്തെ എണ്ണവിലയെ സ്വാധീനിക്കുമെന്നും റഷ്യ - യുക്രൈന്‍ പ്രതിസന്ധി എണ്ണ കമ്പനികളെ ബാധിക്കുമെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഇന്ധന വില സംബന്ധിച്ച് അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തീരുമാനം കൈകൊള്ളേണ്ടി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ യുദ്ധം മൂലം ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുമെന്നും വിലയുടെ കാര്യത്തില്‍ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ധന വിലയെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും പെട്രോളിന്റെയും ഡീസലിന്റെയും വില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

puri

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ധനവില വര്‍ധനക്ക് കാരണമാകുമെന്ന ആശങ്കയുണ്ട്. അതിനിടെ അമേരിക്ക റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചതും തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ ആവശ്യത്തിന്റെ മുക്കാല്‍ ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. സൂര്യകാന്തി എണ്ണ 90 ശതമാനവും റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ സൂര്യകാന്തി എണ്ണ പാചകത്തിനായി 14 ശതമാനം പേര്‍ ഉപയോഗിക്കുന്നുണ്ട്.

ക്രൂഡ് ഓയില്‍ വില ബാരലിന് 140 ഡോളര്‍ എത്തിയ സ്ഥിതിക്ക് എണ്ണവില ഉയര്‍ന്നേക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാരണം രാജ്യത്ത് എണ്ണവില നവംബര്‍ 4 മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദീപാവലിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച ശേഷം ഇന്ധനവില വര്‍ധിച്ചിരുന്നില്ല. അതേസമയം അന്താരാഷ്ട്ര വിപണിയിലെ നിലവിലെ വിലക്കയറ്റം വച്ച് ഇന്ധന വിലയില്‍ ലിറ്ററിന് 15 മുതല്‍ 20 രൂപയുടെ വരെ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം എണ്ണവില 60 ശതമാനത്തില്‍ അധികം ഉയര്‍ന്നിരുന്നു. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 126 ഡോളറായും അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് ബാരലിന് 130 ഡോളറായും ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+