കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്‌സിജന്‍ ദൗര്‍ലഭ്യം രൂക്ഷമാവുന്നു, സംസ്ഥാനങ്ങള്‍ നോക്കട്ടെയെന്ന് പിയൂഷ് ഗോയല്‍, വിവാദം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്‍ ക്ഷാമം കടുക്കുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ഇക്കാര്യങ്ങളില്‍ സംസ്ഥാനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞിരിക്കുകയാണ്. ഈ പ്രസ്താവന വന്‍ വിവാദവുമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് കുറയ്ക്കണമെന്ന് മന്ത്രി പറയുന്നു. കൊവിഡിന്റെ രോഗ വ്യാപ്തി കുറയ്‌ക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും, ഈ ഉ ത്തരവാദിത്തം അവര്‍ നിറവേറ്റണമെന്നും ഗോയല്‍ പറഞ്ഞു.

1

കൊവിഡ് കേസുകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കൈകഴുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. പിയൂഷ് ഗോയലിനെതിരെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്തെത്തി. പിയൂഷ് ജി നിങ്ങളെന്തൊരു വിഡ്ഢിത്തമാണ് പറയുന്നത്. ഓക്‌സിജന്‍ എന്നത് ആവശ്യമുള്ള കാര്യമാണ്. അതെങ്ങനെ നിയന്ത്രിക്കാനാവും. ഓക്‌സിജന്‍ വിതരണത്തിലൂടെ മാത്രമാണ് കൊവിഡിന് ചികിത്സ നല്‍കാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ തുടക്കം മുതല്‍ പറയുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെട്ടു. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ അവര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

അതേസമയം ജനങ്ങള്‍ മരിക്കുകയാണ്, ഇത്തരമൊരു പ്രതികരണം കേന്ദ്ര മന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞത്. ഓക്‌സിജന്‍ ക്ഷാമം കാരണം വ്യാവസായിക ആവശ്യത്തിനായി വിതരണം ചെയ്യുന്ന ഓക്‌സിജന്‍ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടരലക്ഷത്തില്‍ അധികം രോഗികള്‍ രാജ്യത്ത് ഉണ്ടായത് എല്ലാ കണക്കുകളെയും തെറ്റിച്ചിരിക്കുകയാണ്. രോഗവ്യാപനം കൂടിയതോടെയാണ് ഓക്‌സിജന്‍ ക്ഷാമം കടുത്തത്. മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്.

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

നേരത്തെ മഹാരാഷ്ട്ര, ദില്ലി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്റെ കുറവ് വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദില്ലിയിലെ കാര്യങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ദില്ലിയുടെ ക്വാട്ട മറ്റ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം വഴിതിരിച്ച് വിട്ടതായും ആരോപിച്ചിരുന്നു. രോഗികള്‍ക്ക് വേഗത്തില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനായി ഗ്രീന്‍ കോറിഡോര്‍ ഉപയോഗിച്ച് ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്നും നേരത്തെ പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. രോഗികളുടെ എണ്ണം കൂടുന്നതും ഓക്‌സിജന്റെ ദൗര്‍ലഭ്യം ഇനിയും വര്‍ധിക്കുകയും ചെയ്താല്‍ മരണസംഖ്യ കൂടുമെന്നാണ് വിലയിരുത്തല്‍.

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
KK Shailaja teacher speaks to media | Oneindia Malayalam

English summary
union minister piyush goyal says states should control oxygen demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X