Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴന് ഹിന്ദിയും സംസ്‌കൃതവും പഠിച്ചാലെന്താ; പൊന്‍ രാധാകൃഷ്ണന്‍

ചെന്നൈ: കേരളത്തിലുള്ളവരും ആന്ധ്രയിലുള്ളവരും ഹിന്ദിയും സംസ്‌കൃതവും സംസാരിക്കുന്നു പിന്നെന്താ തമിഴനായാല്‍.... മുതിര്‍ന്ന ബിജെപി നോതാവും നരേന്ദ്രമോദി മന്ത്രി സഭാംഗവുമായ പൊന്‍ രാധാകൃഷ്ണന്റെതാണ് ചോദ്യം.

രാഷ്ട്രീയ സംവാദങ്ങില്‍ ഭാഷാ പ്രശ്‌നത്തെ മറിക്കടക്കാന്‍ ഹിന്ദിയോ സംസ്‌കൃതമോ പഠിച്ചിരിക്കണമെന്ന് അനുഭവത്തില്‍ നിന്നാണ് മന്ത്രി പറയുന്നത്. എല്ല സ്‌കൂളുകളിലും ഹിന്ദി, സംസ്‌കൃത പഠനം നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയുടെ പ്രസ്താവനക്ക് ചുക്കാന്‍ പിടിക്കുന്നതാണ് മന്ത്രി രാധാകൃഷ്ണന്റെ വാദം.

pon-radhakrishnan

പല കാരണങ്ങള്‍ കൊണ്ടും തനിക്ക് സംസ്‌കൃതം പഠിക്കാന്‍ കഴിഞ്ഞില്ല, അതു കൊണ്ട് തന്നെ ആ ഭാഷ സംസാരിക്കാന്‍ കഴിയാത്തതില്‍ നാണക്കേടും ഉണ്ട്, ഈ ദുരനുഭവം ഒരിക്കലും അടുത്ത തലമുറക്ക് ഉണ്ടാകരുതെന്നും അദേഹം പറഞ്ഞു.

ഹിന്ദി തങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന പ്രശ്‌നം രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഭാഷയില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറാക്കാത്തവരാണ് തമിഴ് നാട്ടുക്കാര്‍. മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഹിന്ദിയും സംസ്‌കൃതവും എങ്ങനെ ബാധിക്കും എന്ന് കണ്ടറിയേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+