ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ദേശീയ പതാകയെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി
ദില്ലി; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദേശീയ പതാകയെ അവഹേളിച്ചുവെന്നാരോപിച്ച് കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ്. കൊവിഡ് വ്യാപനം സംബന്ധിച്ച് വിശദീകരിക്കുന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പുറകിലായി കാണുന്ന ഇന്ത്യയുടെ ദേശീയ പതാക ചട്ടം ലംഘിച്ചുള്ളതാണെന്നാണ് കേന്ദ്രമന്ത്രിയുടെ ആരോപണം. ഇത് അടിയന്തരമായി തിരുത്തണമെന്ന് ആവശ്യപ്പെട്ട പ്രഹ്ലാദ് പട്ടേൽ കേന്ദ്രസർക്കാരിനും ദില്ലി ലെഫ്റ്റനന്റ് ഗവർണർക്കും കത്തെഴുതി.
ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

ദേശീയ പതാകയിലെ നിറങ്ങൾ ഒരേ അളവിലല്ല എന്നതാണ് കേന്ദ്രമന്ത്രിയുടെ ആരോപണം. പതാകയിലെ പച്ചനിറം വലുതായാണ് നൽകിയിരിക്കുന്നതെന്നും ഇത് വികൃതമാണെന്നും കത്തിൽ പറയുന്നു. മാത്രമല്ല വെള്ള നിറം വളരെ ചെറിയ രീതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കത്തിൽ മന്ത്രി ആരോപിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ എപ്പോഴൊക്കെ പത്രസമ്മേളനം നടത്തുന്നുവോ അപ്പോഴൊക്കെ തന്റെ ശ്രദ്ധ അദ്ദേഹത്തിന് പിന്നിലുള്ള ദേശീയ പതാകയിലാണ് പതിയാറുള്ളത്. പതാകയിലെ നിറങ്ങൾ ദേശീയ പതാക നിയമം അനുശാസിക്കുന്ന ചട്ട പ്രകാരം ഉള്ളതല്ല. മധ്യഭാഗത്തെ വെളുത്ത നിറം വളരെ ചെറിയ രീതിയിലാണ് ഉള്ളത്. ഇത് ദേശീയ പതാക ചട്ടങ്ങളുടെ ലംഘനമാണ്, ഭരണഘടന ലംഘനമാണ്. അരവിന്ദ് കെജരിവാൾ പതാക വെറും അലങ്കാരം എന്ന നിലയിലാണ് ഉപയോഗിക്കുന്നതെന്നും പട്ടേൽ കത്തിൽ പറയുന്നു. അതേസമയം കത്തിനോട് ഇതുവരെ മുഖ്യമന്ത്രിയോ ദില്ലി സർക്കാരോ പ്രതികരിച്ചിട്ടില്ല.
ജിം ലുക്കിൽ നടി രാകുൽ പ്രീത്, പുതിയ ഫോട്ടോകൾ വൈറൽ












Click it and Unblock the Notifications