കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജവാര്‍ത്തകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം, ദേശീയ മാധ്യമ ദിനത്തിൽ പ്രകാശ് ജാവദേക്കര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: വ്യാജ വാര്‍ത്തകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. ദേശീയ മാധ്യമ ദിനത്തില്‍ ട്വിറ്ററിലൂടെയാണ് ജാവദേക്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടെന്ന അവകാശപ്പെട്ട അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് മാധ്യമസ്വാതന്ത്ര്യം ചവിട്ടിമെതിച്ചതായി ആരോപിച്ചു.

ശബരിമലയിൽ യുവതികളെ തടയാൻ 240 പേരെ എത്തിച്ചു, ഇക്കുറിയും യുവതികളെ കയറ്റില്ലെന്ന് പിസി ജോർജ്ശബരിമലയിൽ യുവതികളെ തടയാൻ 240 പേരെ എത്തിച്ചു, ഇക്കുറിയും യുവതികളെ കയറ്റില്ലെന്ന് പിസി ജോർജ്

ദേശീയ മാധ്യമദിനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍. ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ സത്തയാണ് മാധ്യമ സ്വാതന്ത്ര്യം. അടിയന്തരാവസ്ഥക്കാലത്ത് ഇത് കോണ്‍ഗ്രസ് ചവിട്ടിമെതിച്ചു. എന്നാല്‍ ഞങ്ങള്‍ മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്നു.' അദ്ദേഹം ട്വീറ്റ് ചെയ്തു. ''മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അവര്‍ വ്യാജവാര്‍ത്തകളെ കുറിച്ച് ജാഗ്രത പാലിക്കുകയും തെറ്റായ വിവരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും വേണം. എല്ലാ സ്വാതന്ത്ര്യത്തിനും നൈതികതയുണ്ട്. മറ്റൊരു ട്വീറ്റില്‍ ജാവദേക്കര്‍ പറഞ്ഞു.

javadekar

സ്വാതന്ത്ര്യാനന്തരം 1975 ല്‍ മാധ്യമസ്വാതന്ത്ര്യം ഭീഷണി നേരിട്ടുവെന്ന് പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥിയായിരുന്ന കാലത്ത് താന്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥി പ്രസ്ഥാനം ഇതിനെതിരെ പോരാടി. വ്യാജവാര്‍ത്തകളാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി. മാധ്യമപ്രവര്‍ത്തകര്‍ ഇതിനെതിരെ പോരാടണം. ഇതിനായി ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തനം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Union minister Prakash Javadekar message to media on National press day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X